Get Updates
Get notified of breaking news, exclusive insights, and must-see stories!

അൽഫോണ്‍സ് കണ്ണന്താനത്തിനൊപ്പം എംപി വീരേന്ദ്രകുമാറും കേന്ദ്രമന്ത്രിയാകും? ട്വിസ്റ്റോട് ട്വിസ്റ്റ്!!

ആരാണ് കേരളത്തിൽ നിന്നുള്ള പുതിയ കേന്ദ്രമന്ത്രി.

ആരാണ് കേരളത്തിൽ നിന്നുള്ള പുതിയ കേന്ദ്രമന്ത്രി. അൽഫോൺസ് കണ്ണന്താനം. എന്നാൽ ഇത് എം പി വീരേന്ദ്രകുമാറാണ് എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും. ഇതാണ് ഇന്ത്യാ ടുഡെ ചാനലിന് പറ്റിയത്. സംഗതി ദേശീയ ടി വി ചാനലൊക്കെയാണ്. വലിയ റേറ്റിങ് ഒക്കെയുണ്ട്. പക്ഷേ പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. അക്കഥ ഇങ്ങനെ...

അൽഫോൺസ് കണ്ണന്താനം വന്ന വഴി

അൽഫോൺസ് കണ്ണന്താനം വന്ന വഴി

ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ, സിനിമാതാരവും എം പിയുമായ സുരേഷ് ഗോപി, കെ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖരെയെല്ലാം തള്ളിയാണ് അൽഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. എന്നാൽ മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന വാർത്തകൾ ചർച്ച ചെയ്ത ന്യൂസ് അവറിൽ ഇന്ത്യ ടുഡേ എല്ലാവരെയും ഞെട്ടിച്ചു.

എംപി വീരേന്ദ്രകുമാറും കേന്ദ്രമന്ത്രി?

എംപി വീരേന്ദ്രകുമാറും കേന്ദ്രമന്ത്രി?

മോദി സർക്കാരിലെ പുതിയ മന്ത്രിമാരുടെ ചിത്രങ്ങള്‍ കാണിക്കുന്ന കൂട്ടത്തിലാണ് മുൻ എം പിയായ എം പി വീരേന്ദ്രകുമാറിന്റെ ചിത്രം ഇന്ത്യ ടുഡേ കാണിച്ചത്. കേന്ദ്രം ഭരിക്കുന്ന എൻ ഡി എയുടെ പുതിയ കൂട്ടാളികളായ ജെ ഡി യുവിന്റെ കേരള ഘടകത്തിന്റെ പ്രസിഡണ്ടുമാണല്ലോ പ്രസ്തുത വീരേന്ദ്രകുമാർ.

പണി പാളിയതാണ്

പണി പാളിയതാണ്

ഇനി മലയാളികൾ ആരുമറിയാതെ വീരേന്ദ്രകുമാർ എൻ ഡി എയിലെങ്ങാനും പോയോ എന്നായി പലരുടെയും ചിന്ത. ജെ ഡി യുവിന് വേണ്ടി മോദി മന്ത്രിസഭ അഴിച്ചുപണിയുന്നു എന്നൊക്കെയായിരുന്നല്ലോ വാർത്ത. അതുകൊണ്ട് ഇക്കാര്യം പലരും വിശ്വസിക്കുകയും ചെയ്തു. എന്നാൽ നടന്നത് വേറെയാണ് കാര്യം എന്ന് മാത്രം.

ആരാണീ വീരേന്ദ്രകുമാർ

ആരാണീ വീരേന്ദ്രകുമാർ

എം പി വീരേന്ദ്രകുമാർ ആരാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യ ടുഡേയിൽ കാണിച്ച ചിത്രവും എം പി വീരേന്ദ്രകുമാറിന്റേത് തന്നെ. എന്നാൽ പറഞ്ഞത് മൊത്തം മറ്റൊരു വീരേന്ദ്രകുമാറിനെ പറ്റിയായിരുന്നു. മധ്യപ്രദേശില്‍ നിന്നുളള എം പിയായ ഡോ. വീരേന്ദ്രകുമാറിനെക്കുറിച്ച്. മോദി സർക്കാരിലെ പുതിയ മന്ത്രിമാരുടെ കൂട്ടത്തിൽ ഡോ. വീരേന്ദ്രകുമാറുമുണ്ട്.

വീരേന്ദ്രകുമാറിനെ കിട്ടില്ല

വീരേന്ദ്രകുമാറിനെ കിട്ടില്ല

നരേന്ദ്രമോദിയുമായി എം പി വീരേന്ദ്രകുമാർ കൂട്ടുകൂടുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും പറയില്ല എന്നതാണ് സത്യം. സോഷ്യലിസ്റ്റും കടുത്ത സംഘപരിവാര്‍ വിരോധിയുമാണ് എം പി വീരേന്ദ്രകുമാർ. ജെ ഡി യു പ്രസിഡണ്ട് നിതീഷ് കുമാര്‍ എൻ ഡി എയുടെ ഭാഗമാകാന്‍ തീരുമാനിച്ചതോടെ വീൻ പക്ഷം സ്വന്തം നിലപാട് സ്വീകരിക്കുക വരെ ചെയ്തിരുന്നു.

ഇടതുമുന്നണിയിലേക്ക്

ഇടതുമുന്നണിയിലേക്ക്

എൻ ഡി എയിലേക്ക് ഇല്ല എന്ന് മാത്രമല്ല എൻ ഡി എയുടെ എതിർപക്ഷമായ ഇടതുമുന്നണിയോട് അടുക്കുകയും ചെയ്യുന്നുണ്ട് വീരേന്ദ്രകുമാർ. മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം പി വീരേന്ദ്രകുമാറിന്റെ ചിത്രം ചര്‍ച്ചയില്‍ ഇന്ത്യാ ടുഡെ ഉപയോഗിച്ചത്.

പറ്റിപ്പോയതാണ്

പറ്റിപ്പോയതാണ്

നേരത്തെ മീഡിയവണ്‍ ചാനലിലും സമാനമായ അബദ്ധം പറ്റി. പുതിയ മന്ത്രിമാരുടെ പേരുകളുടെ കൂട്ടത്തിൽ വീരേന്ദ്രകുമാറിന്റെ പേര് കണ്ടപ്പോൾ ചര്‍ച്ചയില്‍ പങ്കെടുത്ത ബി ജെ പി നേതാവ് ഇടപെട്ട് തിരുത്തിയിരുന്നു. ബി ജെ പിയുമായി ചേര്‍ന്ന് ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതിന് പിന്നാലെയാണ് ഈ അബദ്ധമെന്നത് ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടാൻ ഇടയായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+