കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ പിടി വിടാതെ അമിത് ഷാ! മമതയെ ‍ഞെട്ടിച്ച് മൂന്ന് സെലിബ്രിറ്റികള്‍ ബിജെപിയില്‍

Google Oneindia Malayalam News

കൊല്‍ക്കെത്ത: ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇത്തവണ 18 സീറ്റുകളായിരുന്നു ബിജെപി സംസ്ഥാനത്ത് നേടിയത്. ഇനി പാര്‍ട്ടിയുടെ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ അടിമുടി വിറപ്പിച്ചാണ് നിയമസഭ തിരഞ്ഞെടുപ്പിനായി ബംഗാളില്‍ പാര്‍ട്ടി ഒരുങ്ങുന്നത്. നിരവധി തൃണമൂല്‍ നേതാക്കളെ ബിജെപി ഇതിനോടകം സ്വന്തം പക്ഷത്ത് എത്തിച്ചിട്ടുണ്ട്.

<strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ</strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ

ഏറ്റവും അവസാനമായി ഇതാ ബംഗാളില്‍ ബിജെപിക്ക് ഗ്ലാമര്‍ പരിവേഷമാണ് കൈവന്നിരിക്കുന്നത്. പ്രശസ്ത സിനിമ-സീരിയല്‍ നടി രിംജിം മിത്രയാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് താരങ്ങള്‍ കൂടി പാര്‍ട്ടിയുടെ ഭാഗമായിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

 താരത്തിളക്കം

താരത്തിളക്കം

കഴിഞ്ഞ ദിവസം 12 സിനിമാ സീരിയല്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബംഗാളിലെ പ്രമുഖ താരമായ പാര്‍നോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ചന മിത്ര, ബിശ്വജിത്ത് ഗാംഗുലി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ എത്തിയത്. മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം മൂന്ന് പ്രമുഖ താരങ്ങള്‍ കൂടി ബിജെപിയുടെ ഭാഗമായി. പ്രശസ്ത സിനിമ സീരിയല്‍ താരമായ രിംജിം മിത്രയും മറ്റ് രണ്ട് പേരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

 ബിഗ് ബോസ് താരം

ബിഗ് ബോസ് താരം

2013 ല്‍ ജലക്ക് ദിക് ലാ ജാ ബംഗ്ല പരിപാടിയിലെ വിജയിയായിരുന്ന രിംജിം ബംഗ്ല ബിഗ് ബോസ് താരം കൂടിയാണ്. ക്രോസ് കണക്ഷന്‍, തീന്‍ യാരി കാത്ത തുടങ്ങിയ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ബിജെപി നേതാവ് ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തില്‍ ഞായറാഴ്ചയായിരുന്നു രിംജിം ബിജെപിയില്‍ ചേര്‍ന്നത്. ഇതാദ്യമായാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുന്നതെന്നും ബിജെപിയുടെ വികസന നയങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും രിംജിം പറഞ്ഞു.

 മൂന്ന് പേര്‍

മൂന്ന് പേര്‍

രിംജിം മിത്രയെ കൂടാതെ നടന്‍ സുരോജിത് ചൗധരി, മോഡല്‍ പൊമേല ഗോസ്വാമി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. അതേസമയം താരങ്ങളുടെ ബിജെപിയിലേക്കുള്ള കൂട്ട ഒഴുക്കില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. സെലിബ്രിറ്റി താരങ്ങളെ ഭീഷണിപ്പെടുത്തിയാണ് ബിജെപിയില്‍ അംഗങ്ങളാക്കുന്നതെന്ന് മമത ആരോപിച്ചു. രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

വിമര്‍ശനവുമായി മമത

കേന്ദ്ര ഏജന്‍സികളായ സിബിഐയുടേും ആദായ നികുതി വകുപ്പിന്‍റേയും അന്വേഷണങ്ങളില്‍ ഭയന്നാണ് താരങ്ങള്‍ ബിജെപിയുടെ കീഴില്‍ അണിനിരക്കുന്നതെന്ന് മമത പറഞ്ഞു.
കുതിരക്കച്ചവടമാണ് ബിജെപി ബംഗാളില്‍ നടത്തുന്നത്. രണ്ടു കോടി രൂപയും പെട്രോള്‍ പമ്പും നല്‍കിയാണ് തൃണമൂല്‍ എംഎല്‍എമാരെ ബിജെപി പ്രലോഭിപ്പിക്കുന്നതെന്നും മമത ആരോപിച്ചു.

 മമതയ്ക്ക് മറുപടി

മമതയ്ക്ക് മറുപടി

മമതയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രിംജിമും രംഗത്തെത്തി. മമതയുടെ ആരോപണങ്ങളെ തള്ളിയ നടി താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ടെലിവിഷന്‍ മേഖലയുടെ ഉന്നമനത്തിന് വേണ്ടി പ്രവ‍ര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

 ഭരണം കൈക്കലാക്കാന്‍

ഭരണം കൈക്കലാക്കാന്‍

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും നിരവധി സെലിബ്രിറ്റികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സെലിബ്രിറ്റികളെ കൂടാതെ തൃണമൂലിലേയും കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരേയും നേതാക്കളേയും സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിട്ടുണ്ട്. മമതയുമായി ഉടക്കി ബിജെപിയില്‍ എത്തിയ മുകുള്‍ റോയിയാണ് വിമതരെ ബിജെപിയില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. 2021 ലാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

<strong>കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്</strong>കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്

അറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണി

English summary
Tv-film actress and two others joined BJP in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X