Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നിര്‍മ്മാതാവ് ബിജെപിയിലേക്ക്.. 'സെലിബ്രിറ്റി ഹബ്ബില്‍'.. ബിജെപിയില്‍ ആവേശം

കോണ്‍ഗ്രസിന്‍റെ സെലിബ്രിറ്റി' തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര ബിജെപി.താരങ്ങളെ ഇറക്കി സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി അടുത്തിടെ നിരവധി സെലിബ്രിറ്റികളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍ ബിജെപിയും ഇതേ തന്ത്രമാണ് പയറ്റുന്നത്.

കഴിഞ്ഞ ദിവസം ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ ഗുജറാത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പ്രമുഖ ടിവി പ്രൊഡ്യൂസറാണ് ബിജെപിയില്‍ എത്തിയിരിക്കുന്നത്.

 കോണ്‍ഗ്രസും ബിജെപിയും

കോണ്‍ഗ്രസും ബിജെപിയും

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ ആവനാഴിയിലെ അവസാന അമ്പുകളും പുറത്തെടുക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഏത് വിധേനയും ഭരണതുടര്‍ച്ചയാണ് ബിജെപി സ്വപ്നം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്ത് എറിയാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.

 ബോളിവുഡ് ഹബ്ബില്‍

ബോളിവുഡ് ഹബ്ബില്‍

സെലിബ്രിറ്റികളെ ഇറക്കി പരമാവധി സീറ്റുകള്‍ ഉറപ്പാക്കുകയെന്ന തന്ത്രമാണ് വിവിധ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പയറ്റുന്നത്. പ്രത്യേകിച്ച് ബോളിവുഡ് ഹബ്ബെന്ന് അറിയപ്പെടുന്ന മഹാരാഷ്ട്രയില്‍.

 നാല് പേര്‍

നാല് പേര്‍

ആഴ്ചകള്‍ക്കിടയില്‍ നടി അടക്കം നാല് ബിഗ് ബോസ് സെലിബ്രിറ്റികളാണ് ഇവിടെ കോണ്‍ഗ്രസിന്‍റെ ഭാഗമായത്. എന്നാല്‍ കോണ്‍ഗ്രസിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി. പ്രമുഖ ടിവി പ്രൊഡ്യൂസറാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

 നേതാക്കളുടെ സാന്നിധ്യം

നേതാക്കളുടെ സാന്നിധ്യം

മുംബൈയിലെ അറിയപ്പെടുന്ന ടിവി പ്രൊഡ്യൂസറായ സൗരഭ് തിവാരിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി മുംബൈ അധ്യക്ഷന്‍ ആഷിഷ് ഷെലാര്‍, വൈസ് പ്രസിഡന്‍റ് പൂനം ദിലോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൗരവ് ബിജെപിയില്‍ ചേര്‍ന്നത്.

ആവേശം പകര്‍ന്ന്

ആവേശം പകര്‍ന്ന്

മഹേക്, രംഗശ്രിയ, കൃഷ്ണ ചലി ലണ്ടന്‍ തുടങ്ങി അറിയപ്പെടുന്ന പല പരിപാടികളുടേയും പ്രൊഡ്യൂസറാണ് സൗരവ്. സൗരവിന്‍റെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്ന് ബിജെപി മുംബൈ യൂണിറ്റ് വ്യക്തമാക്കി.

 മത്സരിക്കുമോ?

മത്സരിക്കുമോ?

മുംബൈയിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് സൗരവ്. പ്രത്യേകിച്ച് പ്രൊഫഷണലുകള്‍ക്കിടയില്‍. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യും നേതൃത്വം വ്യക്തമാക്കി. അതേസമയം സൗരവ് ഇത്തവണ മത്സരിച്ചേക്കില്ല.

 മറുപടി

മറുപടി

ഇപ്പോള്‍ മത്സരത്തിനില്ല. പ്രചരണ പരിപാടികളില്‍ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നത്. രാഷ്ട്ര നിര്‍മ്മിതിയില്‍ ഇന്‍റലക്ച്വലുകളും ഭാഗമാകണമെന്നാണ് തന്‍റെ അഭിപ്രായമെന്നും സൗരവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+