സീരിയല്‍ താരത്തിന്റെ ബൈക്കില്‍ കാറിടിച്ചു, ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍!
മുംബൈ: പ്രമുഖ സീരിയല്‍ താരത്തിന് റോഡപകടത്തില്‍ പരിക്കേറ്റു. ചിദിയ ഘര്‍ എന്ന കോമഡി സീരിയലില്‍ മേന്ദക് പ്രസാദായി വേഷമിടുന്ന മനീഷ് വിശ്വകര്‍മയ്ക്കാണ് പരിക്കേറ്റത്. മനീഷ് വിശ്വകര്‍മ സ്റ്റുഡിയോയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിശ്വകര്‍മയുടെ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
സാബ് ടി വിയിലാണ് മനീഷ് വിശ്വകര്‍മയുടെ ചിദിയ ഘര്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങിനായി ബൈക്കില്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു ഇയാള്‍. മനീഷ് വിശ്വകര്‍മയുടെ ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. മുംബൈയിലെ ആരേ കോളനിയില്‍ വെച്ചായിരുന്നു അപകടം.

ഇടിയേറ്റ് റോഡില്‍ വീണ മനീഷ് വിശ്വകര്‍മയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കാര്‍ ഉടമ മിനക്കെട്ടില്ല. ചോരയൊലിപ്പിച്ച് റോഡില്‍ കിടന്ന താരത്തെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ മനീഷ് വിശ്വകര്‍മയുടെ തലയ്ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ മനീഷ് വിശ്വകര്‍മ ഇപ്പോഴും ഐ സി യുവിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. ചിദിയ ഘര്‍ എന്ന കോമഡി സീരിയലില്‍ മനീഷ് വിശ്വകര്‍മയുടെ സഹതാരമായ അദിതി സജ്വാന്‍ ആണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിശ്വകര്‍മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദിതി ആളുകളോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications