ദൂരദര്‍ശനില്‍ തത്സമയ പരിപാടിക്കിടെ മരണം; വീഡിയോ വൈറല്‍, അന്തരിച്ചത് പ്രമുഖ എഴുത്തുകാരി
ദില്ലി: ടെലിവിഷനില്‍ തത്സമയ സംപ്രേഷണത്തിനിടെ പരിപാടിയില്‍ അതിഥിയായെത്തിയ വ്യക്തി മരിച്ചു. പ്രമുഖ എഴുത്തുകാരി റിത ജിതേന്ദ്രയാണ് മരിച്ചത്. ദൂരദര്‍ശന്റെ ഡിഡി കശ്മീര്‍ ചാനലില്‍ ലൈവ് പ്രോഗ്രാമില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. ഹൃദയാഘാതം മൂലമാണ് മരണമെന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്. വീഡിയോ കണ്ട മിക്കയാളുകളും ആശ്ചര്യം പ്രകടിപ്പിച്ചു. സാമൂഹിക രംഗത്ത് ഏറെ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു റിത ജിതേന്ദ്ര. ഗുഡ്മോര്‍ണിങ് ജമ്മു കശ്മീര്‍ എന്ന ദൂരദര്ശന് പരിപാടിക്കിടെയായിരുന്നു മരണം.....

സംസാരിക്കുന്നതിനിടെ
ജമ്മു കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍, ലാഗ്വേജസിന്റെ മുന്‍ സെക്രട്ടറിയായിരുന്നു റിത ജിതേന്ദ്ര. അവരുടെ ജീവിതത്തെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇരുന്ന് സംസാരിക്കുന്നതിനിടെ പിന്നിലേക്ക് ചെരിയുകയായിരുന്നു.

ഡോക്ടര്‍മാര്‍ പറയുന്നു
ഹൃദയാഘാതമാണ് മരണ കാരണം. ഉടനെ ചാനല്‍ അധികൃതര്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മരണം സംഭവിച്ചിട്ട് അല്‍പ്പ നേരമായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രോഗ്രാമിനിടെ ഹൃദയാഘാതമുണ്ടായതാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് സലീം തക് പറഞ്ഞു.

വീഡിയോ വൈറല്‍
അതേസമയം, റിത ജിതേന്ദ്രയുടെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തത്സമയ സംപ്രേഷണത്തിനിടെ എഴുത്തുകാരി മരിച്ചത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയാണ് ഡിഡി കശ്മീരില്‍ ഗുഡ്മോര്‍ണിങ് കശ്മീര്‍ പരിപാടി.

ഗുഡ്മോര്‍ണിങ് ജമ്മു കശ്മീര്‍
പ്രമുഖ വ്യക്തികളെയാണ് ഗുഡ്മോര്‍ണിങ് ജമ്മു കശ്മീര്‍ എന്ന പരിപാടിയിലേക്ക് ക്ഷണിക്കുക. അവരുടെ ജീവിതത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികള്‍, കൈവരിച്ച നേട്ടങ്ങള്‍ എന്നിവയുമെല്ലാം വിശദീകരിക്കുന്നതാണ് പരിപാടി. വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പരിപാടിയായിരുന്നു ഇത്.

എംഎന്‍ വിജയന്റെ ഓര്മ
മലയാളികള്‍ ഇത്തരമൊരു മരണം നേരത്തെ കണ്ടതാണ്. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എംഎന്‍ വിജയന്റെ മരണമായിരുന്നു അത്. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
leading educationist & writer, Prof Dr Rita Jitendra on Monday died in the studios of Doordarshan Kendra Sgr while speaking in a live broadcast of Good Morning #kashmir program.#SwamiVivekananda #QuaideAzam#DamsFund#Muharram#ThankYouChef#TuesdayThoughts#UTurnIn2Days pic.twitter.com/4vMkFGeMnv
— akilkhan (@akil1khan) 11 September 2018
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications