പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത് ബിക്കിനി ഫോട്ടോ; നടി കൊടുത്തു... ഒരിക്കലും മറക്കാനാകാത്ത പണി!
മുംബൈ: ഞരമ്പുരോഗികളിൽ കൂടുതലും പോലീസുകാരാണോ? ചിലപ്പോഴൊക്കെ സംശയം തോന്നും. അത്തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. കുംകും ഭാഗ്യ എന്ന പോപ്പുലറായ ടിവി പ്രോഗ്രാമിൽ അബിയുടെ സഹോദരിയായ അലിയയായി അഭിനയിക്കുന്ന ഗ്ലാമറസ് താരം ശിഖ സിങിനെ നമുക്ക് എല്ലാവർക്കു മറിയാം. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് നടി. നിരവധി ഫോട്ടോകളും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ നടിയുടെ ഫോട്ടോയ്ക്ക് വന്ന കമന്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
നടിയുടെ ഒരു ഫോട്ടോയ്ക്ക് താഴെ മോശമായ രീതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് മോശമായ രീതിയിൽ കമന്റിട്ടിരിക്കുന്നത് എന്നതാണ് വിവാദത്തിന് കാരണമായത്. ജഗദീഷ് എന്ന് പോലീസുകാരനാണ് ഫോട്ടോയ്ക്ക് താഴെ മോശം പരാമർസവുമായി രംഗത്ത് വന്നത്. പുതുവർഷ സമ്മാനമായി ബിക്കിനി ധരിച്ച കുറച്ച് ചൂടൻ ഫോട്ടോകൾ അപ്ലോഡ് ചെയ്യണമെന്നാണ് പോലീസ് ഉദ്യോഗസ്ഥ ആവശ്യം.

കമന്റ് തുറന്ന് കാണിക്കാൻ നടി മടിച്ചില്ല
പോലീസ് ഓഫീസർ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടതോടെ നടിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോലീസുകാാരന്റെ ആശ്ലീല കമന്റ് പൊതു സമൂഹത്തിൽ തുറന്ന് കാണിക്കാനും നടി മടിച്ചില്ല. തുടർന്ന് പോലീസുകാരനെ കുറിച്ച് എല്ലാ വിവരങ്ങളും നടി ശേഖരിക്കുകയായിരുന്നു.

ബിക്കിനി ധരിച്ച കുറച്ച് ചൂടൻ ഫോട്ടോകൾ
മാന്യമായ വസ്ത്രം ധരിച്ചുള്ള നടിയുടെ ഫോട്ടോയ്ക്ക് താഴെയായിരുന്നു പോലീസുദ്യോഗസ്ഥനായ ജഗദീഷിന്റെ അശ്ലീല കമന്റ്. പുതുവർഷ സമ്മാനമായി ബിക്കിനി ധരിച്ച കുറച്ച് ചൂടൻ ഫോട്ടോകൾ പോസ്റ്റ് ചെയ്യണമെന്നായിരുന്നു ജഗദീഷിന്റെ കമന്റ്.

പരാതി നൽകി
കമന്റ് ശ്രദ്ധയിൽ പെട്ടതോടെ നടി ഫേസ്ബുക്കിൽ ജദഗീഷിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഫേസ്ബുക്കിലൂടെ അറിയുകയായിരുന്നു. തുടർന്ന് പോലീസുകാരനെതിരെ നടി ശിഖ സിങ് പരാതി നൽകുകയായിരുന്നു.

പെൺകുട്ടികളുടെ ശരീരത്തിൽ കൈവെച്ചാൽ മാത്രമല്ല പീഡനം
പരാതി കൊടുത്തതിനു ശേഷം പോലീസുകാരന്റെ ഫോട്ടോയും ഇൻസ്റ്റാഗ്രാമനിലെ കമന്റും ചേർത്ത് അവർ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കൈവച്ചാൽ മാത്രമല്ല അത് പീഡനമാകുന്നത്. വാക്കാലും മറ്റേതെങ്കിലും രീതിയിലും പെൺകുട്ടികളെ അപമാനിച്ചാലും അത് പാഡനമാണ്. നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല. എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

സമൂഹത്തിന്റെ മാനസികാവസ്ഥ ഇതാണ്...
ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നാണ് ഇത്തരത്തിൽ ഒരു സംഭവിച്ചതെന്നത് കൂടുതൽ ലജ്ജാകരമാണ്. ഒരു ബോളിവുഡ് പോർട്ടലിനോട് സംസാരിക്കവെ നടി പറഞ്ഞു. ഇന്നത്തെ ജനങ്ങളുടെ മാനസികാവസ്ഥ ഇതാണെന്നും നടി ശിഖ സിങ് പറഞ്ഞു.

ഇൻസ്റ്റഗ്രാം പോസ്റ്റ്
ഇതാണ് പോലീസുകാരനെതിരെ ശിഖ സിങ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ












Click it and Unblock the Notifications