കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ലൈംഗികച്ചുവയുള്ള സംസാരം!! പിന്നാലെ ശരീരത്തില്‍ സ്പര്‍ശിച്ചു!!മാധ്യമ മേധാവിക്കെതിരെ യുവതി!!

2014ലാണ് സംഭവമെന്നാണ് പരാതിക്കാരിയുടെ ആരോപണം. ലൈംഗിക ആരോപണത്തില്‍ അരുണാഭ് കുമാറിനെതിരെയുള്ള രണ്ടാമത്തെ എഫ്‌ഐആറാണിത്.

  • By Gowthamy
Google Oneindia Malayalam News

പ്രമുഖ മാധ്യമ മേധാവിക്കെതിരെ ലൈംഗിക ആരോപണവുമായി ഒരു സ്ത്രീ കൂടി രംഗത്ത്. വിനോദ വെബ്‌സൈറ്റ് ആയ ദി വൈറല്‍ ഫിവര്‍(ടിവിഎഫ്) സ്ഥാപകനും സിഇഒയുമായ അരുണാഭ് കുമാറിനെതിരെയാണ് ലൈംഗിക ആരോപണവുമായി ഒരു സ്ത്രീകൂടി രംഗത്തെത്തിയിരിക്കുന്നത്. സ്ഥാപനത്തില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയ തന്നെ അരുണാഭ് കുമാര്‍ കാബിനില്‍ കൊണ്ടുപോയെന്നും അവിടെ വച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം.

2014ലാണ് സംഭവമെന്നാണ് പരാതിക്കാരിയുടെ ആരോപണം. ലൈംഗിക ആരോപണത്തില്‍ അരുണാഭ് കുമാറിനെതിരെയുള്ള രണ്ടാമത്തെ എഫ്‌ഐആറാണിത്. മാര്‍ച്ച് 12ന് പേര് വെളിപ്പെടുത്താത്ത ബ്ലോഗിലാണ് അരുണാഭിനെതിരെ ആദ്യമായി ലൈംഗിക ആരോപണം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ അമ്പതോളം പേര്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം അരുണാഭിന് പോലീസ് സമന്‍സ് അയച്ചിരുന്നു.

 സ്പര്‍ശിച്ചു

സ്പര്‍ശിച്ചു

25കാരിയാണ് അരുണാഭിനെതിരെ ലൈംഗിക ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 2014ല്‍ അന്ധേരിയിലെ ടിവിഎഫിന്റെ ഓഫീസില്‍ അഭിമുഖത്തിനെത്തിയ തന്നെ അരുണാഭ് കാബിനിലേക്ക് വിളിപ്പിച്ചെന്നും അവിടെ വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സ്പര്‍ശിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ താന്‍ അവിടെനിന്ന് പോയെന്നും യുവതി പറയുന്നു.

 ഇപ്പോള്‍ രംഗത്തു വന്നത്

ഇപ്പോള്‍ രംഗത്തു വന്നത്

എന്നാല്‍ ഇക്കാര്യം താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും ഇത്രയും കാലം നിശബ്ദയായി ഇരിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ അരുണഭിനെതിരെ കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയതോടെയാണ് തനിക്ക് ഇത് പറയാന്‍ ധൈര്യം ലഭിച്ചതെന്നും യുവതി വ്യക്തമാക്കി. വേര്‍സോവ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ അരുണാഭിനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു.

 തുടര്‍ച്ചയായി പീഡനം

തുടര്‍ച്ചയായി പീഡനം

പേര് വെളിപ്പെടുത്താത്ത ബ്ലോഗിലാണ് അരുണാഭിനെതിരെ ലൈംഗിക ആരോപണം ആദ്യം പ്രത്യക്ഷപ്പെട്ടത്.2014നും 16നും ഇടയില്‍ ടിവിഎഫില്‍ ജോലിക്കാരിയായിരിക്കെ രണ്ടു വര്‍ഷത്തോളം അരുണാഭിന്റെ ലൈംഗിക പീഡനത്തിന് ഇരയായി എന്നായിരുന്നു ബ്ലോഗില്‍ പറയുന്നത്. ഇതിനു പിന്നാലെ 50 ഓളം പേര്‍ സമാന ആരോപവുമായി രംഗത്തെത്തിയിരുന്നു.

 അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ച് ടിവിഎഫ് ഔദ്യോഗികമായി രംഗത്തെത്തി. സ്ഥാപനത്തെ മോശമാക്കി കാണിക്കുന്നതിനാണ് ഇത്തരം ആരോപണങ്ങളെന്ന് ഔദ്യോഗിക കുറിപ്പില്‍ ടിവിഎഫ് പറയുന്നു.ടിവിഎഫ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ സുരക്ഷിതമായ സ്ഥാപനമാണെന്നും പറയുന്നു.

 മുംബൈ പോലീസ്

മുംബൈ പോലീസ്

ആദ്യ വെളിപ്പെടുത്തലിന് പിന്നാലെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പോലീസ് അറിയിച്ചു. വനിത ഉദ്യോഗസ്ഥരെ ഇരകളുടെ വീ്ട്ടില്‍ ചെന്ന് മൊഴി എടുക്കാന്‍ വരെ തയ്യാറാണെന്നാണ് മുംബൈ പോലീസ് പറയുന്നത്.

 ആക്ഷേപഹാസ്യം

ആക്ഷേപഹാസ്യം

ടിവിഎഫിന്‍റെ സ്ഥാപക മേധാവിയാണ് അരുണാഭ് കുമാര്‍. വിനോദ ഓണ്‍ലൈന്‍ ആണ് ദി വൈറല്‍ ഫിവര്‍ എന്ന ടിവിഎഫ്. ഇന്ത്യന്‍ രാഷ്ട്രീയം, സിനിമ, ജീവിത രീതി, സോഷ്യല്‍ സിസ്റ്റം എന്നിവയോടുള്ള ആക്ഷേപ ഹാസ്യമാണ് ടിവിഎഫിന്‍റെ ആശയം.

English summary
A 25-year-old woman, who came forward on Thursday evening to lodge a police complaint against TVF CEO Arunabh Kumar, said she was sexually harassed by him 3 years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X