കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിയെവിലക്കി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
ദില്ലി; റിപബ്ലിക് ദിനത്തിൽ വിവാദ നിയമത്തിനെതിരായ ട്രാക്ടർ റാലിക്കിടെ കർഷകർ കൊല്ലപ്പെട്ടത് പോലീസ് വെടിവെയ്പ്പിലെന്ന് ട്വീറ്റ് ചെയ്യുകയും ചാനൽ പരിപാടിയിൽ പറയുകയും ചെയ്ത മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് വിലക്കേർപ്പെടുത്തി ഇന്ത്യാ ടുഡേ. പരിപാടികൾ അവതരിപ്പിക്കുന്നത് വിലക്കിയതിനോടൊപ്പം ഒരു മാസത്തെ ശമ്പളവും റദ്ദാക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ രാജ്ദീപ് സർദേശായി തയ്യാറായിട്ടില്ല.

സംഘർഷത്തിൽ ഐടിഒയിൽ പോലീസ് വെടിവെയ്പ്പിൽ 45 കാരനായ നവതീത് സിംഗ് എന്ന കര്‌ഷകൻ കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ ജീവത്യാഗം വെറുതേയാകില്ലെന്നുമായിരുന്നു സർദേശായിയുടെ ട്വീറ്റ്. അതേസമയം പിന്നീട് പോലീസ് പുറുത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് മറ്റൊരു ട്വീറ്റും രാജ്ദീപ് കുറിച്ചിരുന്നു.
പോലീസ് വെടിവെയ്പ്പിലാണ് കർഷകൻ കൊല്ലപ്പെടട്തെന്ന് കർഷകർ ആരോപിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ നിന്ന് ബാരിക്കേഡിൽ തട്ടിയാണ് ട്രക്ക് മറിഞ്ഞതെന്ന് വ്യക്തമാണ്. പോസ്റ്റുമാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം കപിൽ മിശ്ര, അമിത് മാളവ്യ തുടങ്ങി നിരവധി ബിജെപി നേതാക്കൾ സർദേശായിക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്ത നൽകിയ സർദ്ദേശായിക്കെതിരെ ചാനൽ നടപടിയെടുക്കണമെന്നും പോലീസ് കേസെടുക്കണമെന്നുമായിരുന്നു നേതാക്കളുടെ ആവശ്യം.
ഉത്തരാഖണ്ഡ് സ്വദേശിയായ നവദീപ് സിംഗ് ആയിരുന്നു മരിച്ചത്. പോലീസ് വെടിവെച്ചാണ് നവദീപ് കൊല്ലപ്പെട്ടതെന്നായിരുന്നു കർഷകർ ആരോപിച്ചത്. അതേസമയം ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ് ദില്ലി പോലീസ് പറയുന്നത്. അതേസമയം റിപബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ സംഘര്‍ഷത്തില്‍ മുന്നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്. 37 നേതാക്കള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications