കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു

കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിയെവിലക്കി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു

Google Oneindia Malayalam News

ദില്ലി; റിപബ്ലിക് ദിനത്തിൽ വിവാദ നിയമത്തിനെതിരായ ട്രാക്ടർ റാലിക്കിടെ കർഷകർ കൊല്ലപ്പെട്ടത് പോലീസ് വെടിവെയ്പ്പിലെന്ന് ട്വീറ്റ് ചെയ്യുകയും ചാനൽ പരിപാടിയിൽ പറയുകയും ചെയ്ത മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് വിലക്കേർപ്പെടുത്തി ഇന്ത്യാ ടുഡേ. പരിപാടികൾ അവതരിപ്പിക്കുന്നത് വിലക്കിയതിനോടൊപ്പം ഒരു മാസത്തെ ശമ്പളവും റദ്ദാക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ രാജ്ദീപ് സർദേശായി തയ്യാറായിട്ടില്ല.

 Rajdeep Sardesai

സംഘർഷത്തിൽ ഐടിഒയിൽ പോലീസ് വെടിവെയ്പ്പിൽ 45 കാരനായ നവതീത് സിംഗ് എന്ന കര്‌ഷകൻ കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ ജീവത്യാഗം വെറുതേയാകില്ലെന്നുമായിരുന്നു സർദേശായിയുടെ ട്വീറ്റ്. അതേസമയം പിന്നീട് പോലീസ് പുറുത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് മറ്റൊരു ട്വീറ്റും രാജ്ദീപ് കുറിച്ചിരുന്നു.

പോലീസ് വെടിവെയ്പ്പിലാണ് കർഷകൻ കൊല്ലപ്പെടട്തെന്ന് കർഷകർ ആരോപിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ നിന്ന് ബാരിക്കേഡിൽ തട്ടിയാണ് ട്രക്ക് മറിഞ്ഞതെന്ന് വ്യക്തമാണ്. പോസ്റ്റുമാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം കപിൽ മിശ്ര, അമിത് മാളവ്യ തുടങ്ങി നിരവധി ബിജെപി നേതാക്കൾ സർദേശായിക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്ത നൽകിയ സർദ്ദേശായിക്കെതിരെ ചാനൽ നടപടിയെടുക്കണമെന്നും പോലീസ് കേസെടുക്കണമെന്നുമായിരുന്നു നേതാക്കളുടെ ആവശ്യം.

ഉത്തരാഖണ്ഡ് സ്വദേശിയായ നവദീപ് സിംഗ് ആയിരുന്നു മരിച്ചത്. പോലീസ് വെടിവെച്ചാണ് നവദീപ് കൊല്ലപ്പെട്ടതെന്നായിരുന്നു കർഷകർ ആരോപിച്ചത്. അതേസമയം ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്നാണ് ദില്ലി പോലീസ് പറയുന്നത്. അതേസമയം റിപബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ സംഘര്‍ഷത്തില്‍ മുന്നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്. 37 നേതാക്കള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്.

ഏറനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ യു ഷറഫലി; ഐഎം വിജയനെ കളത്തിലിറക്കാൻ തന്ത്രവുമായി കോൺഗ്രസുംഏറനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാവാൻ യു ഷറഫലി; ഐഎം വിജയനെ കളത്തിലിറക്കാൻ തന്ത്രവുമായി കോൺഗ്രസും

രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻരാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ

ധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽധർമജനെ ഇറക്കിയാലും കോൺഗ്രസിന് രക്ഷയില്ലെന്ന് സിപിഎം; തടയിടാൻ സച്ചിൻ ദേവ്,ആത്മവിശ്വാസം വോട്ട് കണക്കിൽ

Recommended Video

cmsvideo
Krishnakumar criticize farmers

English summary
Tweet about farmer's death; India Today takes action against Rajdeep Sardesai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X