ജമ്മുവിലെ എയര്‍ഫോഴ്സ് വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം; പരിശോധന തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്തിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേന(ഐഎഎഫ്)യുടെ നിയന്ത്രണത്തിലുള്ള സത് വാരി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. അഞ്ച് മിനിട്ടിന്‍റെ ഇടവേളകളിലായിരുന്നു സ്ഫോടനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല.
വിമാനത്താവളത്തിന്‍റെ സാങ്കേതിക വിഭാഗത്തിന്‍റെ മേഖലയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഫോടനത്തിന് പിന്നാലെ ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവയും സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. വിശദ വിവരങ്ങള്‍ക്കായി വ്യോമസേനയുടെ എഫ്ഐആറിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Recommended Video


കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
ജമ്മു എയര്‍പോര്‍ട്ട് റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ചില സമയങ്ങളില്‍ ഇവിടെ യാത്രക്കാരുടെ ഫ്‌ളൈറ്റ് പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറികള്‍ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അതേസമയം, കശ്മീരിലെ നര്‍വാള്‍ പ്രദേശത്ത് നിന്നും അഞ്ച് കിലോ ഐഇഡിയുമായി ഒരു ഭീകരനെ പൊലീസ് പിടികൂടിയതായ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications