നടി ട്വിങ്കില്‍ ഖന്ന ശ്രീ ശ്രീ രവിശങ്കറെ അപമാനിച്ചോ?
ദില്ലി: ബോളിവുഡ് താരം ട്വിങ്കള്‍ ഖന്ന തന്റെ വാക്കുകളിലെ തമാശകൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ മിടുക്കുകാട്ടാറുണ്ട്. സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും കോളമെഴുത്തുവഴി പഴയ ആരാധകരുമായും യുവ ആരാധകരുമായും അവര്‍ ബന്ധം പുലര്‍ത്തുന്നു. തമാശകള്ക്കിടയിലുണ്ടാകുന്ന നാക്കുപിഴ അവര്‍ക്ക് പലപ്പോഴും വിനയായിട്ടുമുണ്ട്.
കഴിഞ്ഞദിവസം ശ്രീ ശ്രീ രവിശങ്കറിനെതിരായ പരാമര്‍ശത്തിലും നടി പുലിവാലു പിടിച്ചു. രവിശങ്കര്‍ നൊബേല്‍ ജേതാവ് മലാല യുസഫ് സായിയെക്കുറിച്ച് പറഞ്ഞതാണ് ട്വിങ്കള്‍ ഖന്നയെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന മലാല നൊബേല്‍ സമ്മാനത്തിന് അര്‍ഹയല്ലെന്നായിരുന്നു രവിശങ്കറിന്റെ അഭിപ്രായം.

ശ്രീ ശ്രീ രവിശങ്കറിന് നൊബേല്‍ ഫൂട്ട് ലഭിച്ചെന്നും യോഗ ചെയ്യുന്നതിനിടെ രവിശങ്കറിന്റെ താടിയില്‍ പകുതിഭാഗം അദ്ദേഹത്തിന്റെ വായില്‍ കുടുങ്ങിയെന്നുമായിരുന്നു ഇതിനെതിരെ ട്വിങ്കിള്‍ ഖന്ന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ട്വീറ്റിന് പിന്നാലെ ആര്‍ട്ട് ഓഫ് ലിവിങ് പിന്തുടരുന്ന ഒട്ടേറെപേര്‍ ട്വിങ്കിള്‍ ഖന്നയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
തങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലാണ് ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റെന്ന് ചിലര്‍ പ്രതികരിച്ചു. ഇതോടെ, ട്വിങ്കിള്‍ ക്ഷമ പറയുകയും ചെയ്തു. ആരുടെയെങ്കിലും വിശ്വാസത്തെ വേദനിപ്പിക്കാനാല്ല താന്‍ അങ്ങിനെ പറഞ്ഞത്. ഒരു തമാശരൂപേണ പറഞ്ഞതാണ്. അത് അത്തരത്തില്‍ ഉള്‍ക്കൊള്ളുമെന്നാണ് കരുതിയിരുന്നതെന്നും ട്വിങ്കിള്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications