രാധേ മാ നടത്തുന്നത് സത്‌സംഗമോ ഡാന്‍സ് ബാറോ: ട്വിങ്കിള്‍ ഖന്ന

വിവാദ ആള്‍ദൈവം രാധേ മാ നടത്തുന്നത് സത്‌സംഗമോ അതോ ഡാന്‍സ് ബാറോ - സംശയം ബോളിവുഡ് സുന്ദരി ട്വിങ്കിള്‍ ഖന്നയുടേതാണ്. ട്വിറ്ററില്‍ മിനി സ്‌കര്‍ട്ട് ചിത്രങ്ങള്‍ പുറത്തായതിന് പിന്നാലെ രാധേ മാ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിങ്കിള്‍ ആള്‍ദൈവത്തെ ആക്രമിച്ച് കുറിപ്പുമായി എത്തിയിരിക്കുന്നത്.

പ്രശസ്ത ഗായകന്‍ സോനു നിഗം, ബ്രിട്‌നി സ്പിയേഴ്‌സ് തുടങ്ങിയ കലാകാരന്മാരും എം പിമാരും മറ്റും രാധേ മായെ പിന്തുണക്കുമ്പോഴാണ് ട്വിങ്കിള്‍ ഖന്ന ഈ പരാമര്‍ശം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാധേ മായുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്തത് കൊണ്ടൊന്നും നിര്‍ത്തിയില്ല ട്വിങ്കിള്‍, താരത്തിന് ഈ ആള്‍ദൈവത്തെ ക്കുറിച്ച് പറയാന്‍ വേറെയും കാര്യങ്ങളുണ്ട്. കാണൂ...

സിനിമാക്കാര്‍ക്കും മേലെ

സിനിമാക്കാര്‍ക്കും മേലെ

ബോളിവുഡിലെ മൂന്ന് ഖാന്‍മാരെക്കാളും കൂടുതല്‍ പരസ്യപ്പലകകളാണ് രാധേ മായ്ക്ക് വേണ്ടി ഉള്ളത്. അടുത്ത ഒരാളുടെ നിര്‍ദേശപ്രകാരമാണ് അമ്മ രാധേ മായെ കാണാന്‍ പോയത്. പിന്നീടെന്തുണ്ടായി എന്നാണ് ട്വിങ്കിളിന് പറയാനുള്ളത്.

രാധേ മാ എന്ത് പറഞ്ഞു

രാധേ മാ എന്ത് പറഞ്ഞു

തിരിച്ചുവന്ന അമ്മയോട് ഞാന്‍ ചോദിച്ചു. രാധേ മാ എന്തെങ്കിലും പറഞ്ഞോ. ഇല്ല എന്നായിരുന്നു അമ്മയുടെ മറുപടി. പിന്നെയോ.

അത്ഭുതം എന്തെങ്കിലും ചെയ്‌തോ

അത്ഭുതം എന്തെങ്കിലും ചെയ്‌തോ

പറയുന്നത് ഇല്ലെങ്കില്‍ പോട്ടെ, രാധേ മാ അത്ഭുതങ്ങള്‍ എന്തെങ്കിലും കാണിച്ചോ. ഇല്ല എന്ന് മറുപടി കിട്ടി. ഒപ്പം ഇമ്മാതിരി സില്ലി ചോദ്യങ്ങള്‍ ചോദിക്കരുതെന്നായി അമ്മ.

ഗൂഗിള്‍ തന്നെ അഭയം

ഗൂഗിള്‍ തന്നെ അഭയം

എന്നാല്‍ ശരി എന്ന് കരുതിയാണ് ലോകത്തുള്ളതെല്ലാം അറിയുന്ന ഗൂഗിളിനെ അഭയം പ്രാപിച്ചത്. ഞെട്ടിക്കുന്നതായിരുന്നു കിട്ടിയ ചില വീഡിയോകള്‍ അതിങ്ങനെ.

കൈ പിടിക്കുന്നു, എടുത്തുയര്‍ത്തുന്നു

കൈ പിടിക്കുന്നു, എടുത്തുയര്‍ത്തുന്നു

രാധേ മാ ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഒരാള്‍ അവരുടെ കൈ പിടിക്കുന്നു. കുറച്ചുനേരം കഴിഞ്ഞ് മറ്റൊരാള്‍ക്ക് വിട്ടുകൊടുത്തു. അയാള്‍ രാധേ മായെ എടുത്ത് ഉയര്‍ത്തി ഡാന്‍സ് ചെയ്തു. കുറച്ച് കഴിഞ്ഞ് നിലത്ത് നിര്‍ത്തി.

അമ്മേ ഇത് ഡാന്‍സ് ബാര്‍ ആണോ

അമ്മേ ഇത് ഡാന്‍സ് ബാര്‍ ആണോ

അങ്ങനെയാണ് ഞാന്‍ അമ്മയോട് ഈ സംശയം ചോദിച്ചത് അമ്മേ ഇത് ഡാന്‍സ് ബാര്‍ ആണോ അതോ സത്സംഗം ആണോ... അമ്മ ഞെട്ടിപ്പോയി. ഈ വീഡിയോ മോര്‍ഫ് ചെയ്തതാകാം എന്നാണ് അമ്മ പറഞ്ഞത്.

 ആള്‍ദൈവങ്ങള്‍ തട്ടിപ്പുകാര്‍

ആള്‍ദൈവങ്ങള്‍ തട്ടിപ്പുകാര്‍

ആള്‍ദൈവങ്ങള്‍ക്കെതിരായ ശക്തമായ സന്ദേശം കൂടിയാണ് ട്വിങ്കിള്‍ എഴുതുന്നത്. കത്തിയില്ലാതെ ഇവര്‍ ഓപ്പറേഷന്‍ നടത്തും. കുപ്പായത്തിന്റെ ഉള്ളില്‍ കൈയിട്ട് ട്യൂമറാണ് എന്ന് പറഞ്ഞ് ഓരോന്ന് എടുത്ത് തരും... എന്റെ കൂട്ടുകാരിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്

ഡോക്ടര്‍മാരെ എന്തിന് കൊള്ളാം

ഡോക്ടര്‍മാരെ എന്തിന് കൊള്ളാം

ഈ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഡോക്ടര്‍മാരെ എന്തിന് കൊള്ളാം എന്നും ട്വിങ്കിള്‍ ചോദിക്കുന്നു. നിങ്ങളുടെ ഡിഗ്രികളൊക്കെ വലിച്ചെറിയുന്നതാണ് നല്ലത്.

ഞാനൊരു ട്വിങ്കിള്‍ ബാബ

ഞാനൊരു ട്വിങ്കിള്‍ ബാബ

തനിക്ക് വേണമെങ്കില്‍ ഒരു ട്വിങ്കിള്‍ ബാബയാകാനുള്ള അവസരം വരെ ഇവിടെയുണ്ട് എന്നും താരം പറയുന്നു.

രാധേ മാ ചില്ലറക്കാരിയല്ല

രാധേ മാ ചില്ലറക്കാരിയല്ല

ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ വനിതാ ആള്‍ദൈവമാണ് രാധേ മാ. ട്വിറ്ററിലൂടെ പുറത്തായ ഈ മിനി സ്‌കര്‍ട്ട് ചിത്രമാണ് രാധേ മായ്ക്ക് പണി കൊടുത്തത്.

സണ്ണി ലിയോണിനൊപ്പം സിനിമയില്‍

സണ്ണി ലിയോണിനൊപ്പം സിനിമയില്‍

സണ്ണി ലിയോണിന്റെ ആരാധികയാണത്രെ ഇവര്‍. സണ്ണി ലിയോണിക്കൊപ്പം ഇവര്‍ ഒരു ഐറ്റം ഡാന്‍സ് രംഗത്ത് നൃത്തം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്

എല്ലാം ആരാധകര്‍ക്ക് വേണ്ടി

എല്ലാം ആരാധകര്‍ക്ക് വേണ്ടി

ആരാധകരാണ് തനിക്ക് മിനി സ്‌കര്‍ട്ട് സമ്മാനിച്ചതെന്നും അവരുടെ സന്തോഷത്തിന് വേണ്ടിയാണ് താനത് ധരിച്ചതെന്നും രാധേ മാ അടുത്തിടെ പറഞ്ഞിരുന്നു.

സത്സംഗങ്ങള്‍ ഇങ്ങനെയൊക്കെ

സത്സംഗങ്ങള്‍ ഇങ്ങനെയൊക്കെ

ട്വിങ്കിള്‍ ഖന്ന പറഞ്ഞത് മുഴുവന്‍ അസത്യമല്ല, അനുയായികളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാറുള്ള രാധേ മാ അവര്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും മറ്റും ചെയ്യാറുണ്ടത്രെ

വിവാദങ്ങള്‍ വേറെയും

വിവാദങ്ങള്‍ വേറെയും

രാധേ മായുടെ പേരില്‍ വേറെയും വിവാദങ്ങളുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ രാധേ മാ തന്നെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് ഇവരുടെ അനുയായികളില്‍ ഒരാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 എനിക്കെന്തിനാണ് പണം

എനിക്കെന്തിനാണ് പണം

എന്നാല്‍ എനിക്കെന്തിനാണ് പണം എന്നാണ് രാധേ തിരിച്ചുചോദിക്കുന്നത്. ഉള്ള പണം തന്നെ ഞാന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുകയാണ് ഇതുവരെ ആരോടും പണം ചോദിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+