Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ലൈംഗിക അധിക്ഷേപങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്ന് ട്വിങ്കിള്‍ ഖന്ന

ദില്ലി : ഇന്ത്യയിലെ ലൈംഗിക അധിക്ഷേപങ്ങള്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഇന്ത്യയിലെ സ്ത്രീകളില്‍ ഭൂരിഭാഗവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലൈംഗിക അധിക്ഷേപമോ അപഹസിക്കലിനോ ഇരയായിട്ടുണ്ടാകും.

അത്തരത്തില്‍ സമാനമായൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്ന. ട്വിങ്കില്‍ ഖന്നയുടെ പുസ്തകം മിസിസ് ഫണ്ണിബോണ്‍സിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ട്വിങ്കില്‍ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്.

twinklekhanna

ഒരിക്കല്‍ തന്റെ ചെറുപ്പകാലത്ത് മുംബൈയിലെ ഹാംഗിങ് ഗാര്‍ഡന്‍സ് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ലൈംഗിക അതിക്രമം നേരിട്ട് കണ്ടിട്ടുണ്ടെന്നായിരുന്നു എന്നു ട്വിങ്കിള്‍ പറഞ്ഞു. ലൈംഗിക അധിക്ഷേപമെന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്നാല്‍, അത് മാറ്റാന്‍ കഴിയില്ലെന്നും ട്വിങ്കിള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവില്‍ വിദേശവനിതയെ നോക്കി ഒരാള്‍ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ട്വിങ്കിളിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+