കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്? കോണ്‍ഗ്രസിനെ തഴഞ്ഞ് ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍സിപി?

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പദവികള്‍ തുല്യമായി വീതം വെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീക്കാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണവും അനിശ്ചിതത്വത്തിലായത്. തങ്ങളുടെ ആവശ്യം ബിജെപി പരിഗണിച്ചില്ലേങ്കില്‍ അധികാരത്തിലേറാന്‍ മറ്റ് വഴികള്‍ തേടുമെന്ന മുന്നറിയിപ്പും ശിവസേന ബിജെപി നല്‍കി. പ്രതിപക്ഷമായ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ശിവസേന ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ്ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ്

അതിനിടെ ശിവസേനയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കത്തിന് ഒരുങ്ങുകയാണ് എന്‍സിപിയെന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് മറുവശത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്

 നിര്‍ണായക നീക്കം

നിര്‍ണായക നീക്കം

288 അംഗ നിയമസഭയില്‍ ബിജെപിക്ക് ലഭിച്ചത് 105 സീറ്റുകളാണ്. ശിവസേനയ്ക്ക് 56 സീറ്റുകളും. കേവല ഭൂരിപക്ഷത്തിന് വേണ്ടതാകട്ടെ 145 സീറ്റുകളും. ഇതോടെയാണ് സര്‍ക്കാറില്‍ മുഖ്യമന്ത്രി പദം ഉള്‍പ്പെടെയുള്ള നിര്‍ണായക വകുപ്പുകള്‍ തങ്ങള്‍ക്കും വേണമെന്ന ആവശ്യം ശിവസേന മുന്നോട്ട് വെച്ചത്.

 വിട്ട് കൊടുക്കില്ല

വിട്ട് കൊടുക്കില്ല

പക്ഷേ ഉപമുഖ്യമന്ത്രി പദവിയും ചില പ്രധാന വകുപ്പുകളും നല്‍കാമെന്നാണ് ബിജെപി നിലപാട്. പിന്നാലെ ശിവസേനയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പ് എന്ന നിലയില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി ബിജെപി തിരഞ്ഞെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം സേനയ്ക്ക് നല്‍കാന്‍ തയ്യാറല്ലെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഫഡ്നാവിസ്.

 മറ്റ് സാധ്യതകള്‍

മറ്റ് സാധ്യതകള്‍

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ശിവസേനയും തയ്യാറായില്ല. ഇതോടെ ബിജെപിയെ പുറത്ത് നിര്‍ത്തി പ്രതിപക്ഷത്തുള്ള എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് അധികാരത്തിലേറാനുള്ള സാധ്യതകള്‍ തേടുകയാണ് ശിവസേനയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 കോണ്‍ഗ്രസ് ക്യാമ്പിലും

കോണ്‍ഗ്രസ് ക്യാമ്പിലും

രണ്ട് ദിവസങ്ങളിലായി ശിവസേന എംപി സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചൂട് പിടിച്ചു. എന്‍സിപിയെ മുന്നില്‍ നിര്‍ത്തി ശിവസേനയുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് ക്യാമ്പിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

അതിനിടെയാണ് ശിവസേന, കോണ്‍ഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ച് ശരദ് പവാര്‍ ബിജെപിയുമായി ചര്‍ച്ചകള്‍ സജീവമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ശിവസേനയുടെ 50:50 ഫോര്‍മുല തള്ളി സഭയില്‍ വിശ്വാസ വോട്ടെടുപ്പിലൂടെ അധികാരത്തിലേറാനുള്ള സാധ്യതയാണ് ബിജെപി തേടുന്നത്. നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരാണ് ഉള്ളത്. അതായത് ഭൂരിപക്ഷത്തിന് 40 പേരുടെ കുറവ്.

 അംഗബലം കുറയും

അംഗബലം കുറയും

വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എന്‍സിപി സഭയില്‍ നിന്ന് ഇറങ്ങി പോയാല്‍ നിയമസഭയുടെ അംഗബലം 288 ല്‍ നിന്ന് കുറയും. എന്‍സിപിക്ക് 54 എംഎല്‍എമാരാണ് ഉള്ളത്. ഇത്തരത്തില്‍ ഒരു സാധ്യതയാണ് ബിജെപിയുമായി എന്‍സിപി ആലോചിക്കുന്നതാണ് സൂചനകളെന്ന് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ കടന്നാക്രമിച്ചായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രചരണം നയിച്ചത്. കാശ്മീന്‍റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തേയും സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നതിനെതിരേയും ശരദ് പവാര്‍ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപി-എന്‍സിപി സഖ്യം എന്നത് യാഥാര്‍ത്ഥ്യമാകുമോയെന്നത് ചോദ്യമാണ്.

 ഗുണകരമാകും

ഗുണകരമാകും

എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയെന്ന സാധ്യതയാണ് എന്‍സിപി സ്വീകരിക്കുന്നതെങ്കില്‍ അത് എന്‍സിപിയുടെ ഇമേജിന് കോട്ടം തട്ടാന്‍ കാരണമായേക്കില്ല. ഫലത്തില്‍ ബിജെപിക്ക് അത് ഗുണകരമാവുകയും ചെയ്യും.

 ബിജെപിക്ക് പിന്തുണ

ബിജെപിക്ക് പിന്തുണ

ബിജെപിക്ക് സ്വതന്ത്രരും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാരുമടക്കം ആറ് പേരുടെ പിന്തുണയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബര്‍ശി എംഎല്‍എ രാജേന്ദ്ര റൗത്ത് ഉള്‍പ്പെടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 മാന്ത്രിക സംഖ്യ

മാന്ത്രിക സംഖ്യ

വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എന്‍സിപി സഭയില്‍ നിന്ന് ഇറങ്ങി പോയാല്‍ സഭയുടെ അംഗബലം 234 ആകും. ഇതോടെ കേവല ഭൂരിപക്ഷം 145 ല്‍ നിന്ന് 118 ലേക്ക് കുറയും. 105 എംഎല്‍എമാരെ കൂടാതെ മറ്റ് ആറ് എംഎല്‍മാരേയും രാജേന്ദ്ര റൗത്തിനേയും ചേര്‍ത്ത് ബിജെപിയുടെ അംഗ ബലം 112 ആകും. അഞ്ച് പേരെ കൂടി ശിവസേനയില്‍ നിന്നോ മറ്റ് ചെറിയ പാര്‍ട്ടികളില്‍ നിന്നോ മറുകണ്ടം ചാടിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് എളുപ്പമാണ്.

 അടര്‍ത്തിയെടുക്കും?

അടര്‍ത്തിയെടുക്കും?

ശരദ് പവാറും അജിത് പവാറും ആദായ നികുതി വകുപ്പില്‍ നിന്ന് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ നിന്നുള്ള 'വാഗ്ദാനങ്ങള്‍' എന്‍സിപി നേതൃത്വം തള്ളാനും സാധ്യതയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. 2014 ലും ബിജെപി മാന്ത്രിക സംഖ്യ തൊടാതിരുന്ന സന്ദര്‍ഭത്തില്‍ എന്‍സിപി ഫഡ്നാവിസ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നു.

English summary
Twist in Maharashtra; NCP to support BJP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X