രാജേന്ദ്രകുമാറിനെ കെജ്രിവാള്‍ അറിഞ്ഞുകൊണ്ട് സംരക്ഷിക്കുകയായിന്നോ?തെളിവുകള്‍ പുറത്ത്
ദില്ലി: പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ മുഖ്യമന്ത്രി കെജ്രിവാള്‍ അറിഞ്ഞുകൊണ്ട് സംരക്ഷിക്കുകയായിരുന്നു എന്നതിന് തെളിവുകള്‍ പുറത്തു വന്നു.
രാജ്രേകുമാര്‍ അഴിമതിക്കാരനാണെന്ന് കാട്ടി കെജ്രിവാളിന് കത്ത് നല്‍കിയിരുന്നതായി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ വെള്ളിപ്പെടുത്തി. എന്നാല്‍ കത്തിന് യാതൊരു മറുപടിയും കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിന് വഴിത്തിരിവ്
രാജേന്ദ്രകുമാറിനു നേരെയുള്ള കേസില്‍ പുതിയ വഴിത്തിരിവ്. അഴിമതിക്കാരനാണെന്ന് അറിഞ്ഞിട്ടും സംരക്ഷിക്കുകയായിരുന്നു എന്നാണ് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ വെള്ളിപ്പെടുത്തിയത്.

അശുതോഷ് ശര്‍മ്മയാണ് പുതിയ വെള്ളിപ്പെടുത്തല്‍ നടത്തിയത്
ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ശര്‍മ്മയാണ് പുതിയ വെള്ളിപ്പെടുത്തല്‍ നടത്തിയത്.

കത്തില്‍ പറയുന്ന കാര്യങ്ങള്‍
ഒരേ സമയത്ത് രാജേന്ദ്രകുമാര്‍ പല സ്ഥാപനങ്ങളിലായി ജോലി ചെയ്തിരുന്നു. ഇതില്‍ ഒരു കമ്പനിക്ക് സര്‍ക്കാരിന്റെ പല കരാറുകളും നടപടിക്രമങ്ങള്‍ പാലിക്കാതെ കിട്ടിയതായി കത്തില്‍ പരാമര്‍ശിക്കുന്നു, മാത്രമല്ല പല അഴിമതികളും ചൂണ്ടികാട്ടിയിട്ടുണ്ട്.

മേയ് 27 നല്‍കിയ കത്തിന് മറുപടിയില്ല
ഇത് വരെയും കത്തിന് മറുപടി ലഭിച്ചില്ലെന്ന് ഡയറക്ടര്‍ പറഞ്ഞു.

എഎപി ശരിക്കും കുടുങ്ങി
കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടല്‍ മൂലമാണ് റെയ്ഡ് നടന്നത് എന്ന ആരോപണമായിരുന്നു തുടക്കത്തില്‍. പിന്നീട് മോദിയെ പരസ്യമായി ചീത്ത വിളിച്ചതും വിവാദമായിരുന്നു. ഒടുവിലാണ് കേസിന് വഴിത്തിരിവ് നല്‍കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications