കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ ട്വിറ്റര്‍ കോടതിയില്‍
ബെംഗളൂരു: ഉള്ളടക്കത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചോദ്യംചെയ്ത് ട്വിറ്റര്‍ കോടതിയില്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കംചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിനെതിരെയാണ് ട്വിറ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം ജനുവരി-ഏപ്രില്‍ കാലങ്ങളില്‍ ചില ട്വിറ്റര്‍ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും തടയണമെന്നാണ് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.
ട്വിറ്റര്‍ ആവശ്യം പരിഗണിക്കാതായതോടെ വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും നോട്ടീസയച്ചു. ഇതിനിടെ സര്‍ക്കാരിന് മുമ്പില്‍ പകുതി വഴങ്ങിയ ട്വിറ്റര്‍, നടപടിയെടുത്ത 80ലധികം അക്കൗണ്ടുകളുടെ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഇതോടെ രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള സംരക്ഷണം ട്വിറ്ററിന് ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനിയെ അറിയിച്ചു. ഇത്തരം ഏറ്റമുട്ടലുകള്‍ ഭാവിയില്‍ ഒഴിവാക്കുകയാണ് നിയമ നടപടിയിലൂടെ ട്വിറ്റര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications