Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമത രാക്ഷസി, 2000ലെ വിശ്വരൂപം പുറത്തെടുക്കൂ', കങ്കണയെ സ്ഥിരമായി പുറത്താക്കി ട്വിറ്റർ

മുംബൈ: വിദ്വേഷ പ്രചാരണം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തു. മമത ബാനര്‍ജിക്ക് എതിരെയുളള കങ്കണയുടെ ട്വീറ്റിന്റെ പേരിലാണ് ട്വിറ്റര്‍ കടുത്ത നടപടിയിലേക്ക് കടന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമത ബാനര്‍ജി അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. വോട്ടെണ്ണല്‍ കഴിഞ്ഞതിന് ശേഷം സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുകയാണ്.

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നിരവധി ബിജെപി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തീ വെയ്ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മമത ബാനര്‍ജിക്ക് എതിരെ കങ്കണ റണാവത്ത് ട്വിറ്ററില്‍ അതിരൂക്ഷമായി പ്രതികരിച്ചത്. കലാപാഹ്വാനമാണ് ട്വിറ്ററിലൂടെ കങ്കണ നടത്തിയത്.

kangana

മമത ബാനര്‍ജി ബംഗാളിനെ മറ്റൊരു കശ്മീര്‍ ആക്കി മാറ്റുകയാണെന്ന് കങ്കണ ആരോപിച്ചു. ഒരു ഗുണ്ടയെ കൊല്ലാന്‍നമുക്ക് വേണ്ടത് മറ്റൊരു സൂപ്പര്‍ ഗുണ്ടയെ ആണ്. കെട്ടഴിച്ച് വിട്ട രാക്ഷസിയാണ് മമത എന്നും കങ്കണയുടെ ട്വീറ്റിലുണ്ട്. മമതയെ മെരുക്കാന്‍ രണ്ടായിരത്തിലേത് പോലെ താങ്കളുടെ വിശ്വരൂപം പുറത്തെടുക്കൂ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം എന്നുള്ള ഹാഷ്ടാഗും കങ്കണ ഉപയോഗിച്ചിരുന്നു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഈ ട്വീറ്റിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആണ് കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റര്‍ അറിയിച്ചത്. പിന്നാലെ ട്വിറ്ററിനെതിരെ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരണവുമായി രംഗത്ത് വന്നു. ഇത് ജനാധിപത്യവിരുദ്ധതയും വംശീയതയും ആണെന്നാണ് കങ്കണയുടെ ആരോപണം. ട്വിറ്റര്‍ ഇല്ലെങ്കില്‍ സിനിമ അടക്കമുളള മാധ്യമങ്ങളെ ഉപയോഗിച്ച് താന്‍ പറയാനുളളത് പറയും എന്ന് കങ്കണ വ്യക്തമാക്കി. അതിനിടെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ അനന്ദ് ഭൂഷണ്‍, റിംസിം ദാദു എന്നിവര്‍ ഇനി കങ്കണയുമൊത്ത് ഒരു പ്രൊജക്ടും ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.

റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Kangana Ranaut's Twitter account permanently suspended

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+