കശ്മീരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്, ട്വിറ്റര്‍ പണി തരും, ഹാന്‍ഡിലും വേണ്ട, ട്വീറ്റും വേണ്ട
Recommended Video

ദില്ലി: കശ്മീരില്‍ നിന്ന് ടിറ്റര്‍ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കുക. കശ്മീരിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളും അക്കൗണ്ടുകളും ട്വിറ്റര്‍ നിരോധിച്ചു. കശ്മീര്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് കശ്മീരിനെക്കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവന നടത്തുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളഉം അക്കൗണ്ടുകളും നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശമാണ് ട്വിറ്ററിന് ലഭിച്ചത്. പ്രശ്‌നം പഠിച്ച പ്രത്യേക കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നീക്കം. ഐടി ആക്ട് അനുസരിച്ചും സെക്ഷന്‍ 69 പ്രകാരവും ഇത്തരം പ്രവര്‍ത്തികള്‍ പൊതുതാത്പര്യത്തിന് എതിരു നില്‍ക്കുന്നതാണെന്ന് കമ്മിറ്റി കണ്ടെത്തി.

നിരോധിക്കപ്പെട്ട ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പലതും കശ്മീര്‍ താഴ്‌വരയെക്കുറിച്ചും കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയത്തെക്കുറിച്ചും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു.












Click it and Unblock the Notifications