കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തുന്നു; ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി മിന്ത്രയ്‌ക്കെതിരെ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഷോപ്പിങ് നടത്തുന്ന രീതിയില്‍ പരസ്യം പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയ മിന്ത്രയെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപകമായ രീതിയില്‍ പ്രചരണം നടക്കുന്നത്.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീകൃഷ്ണന്‍ മിന്ത്രയില്‍ നിന്നും നീളമുള്ള ഒരു സാരി ഓര്‍ഡര്‍ ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാപഹാരവുമായി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

myntra-logo-image

എന്നാല്‍, തങ്ങള്‍ അത്തരത്തിലൊരു പരസ്യം ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി മിന്ത്ര രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ ആര്‍ട്ടിസ്റ്റിക് ഗ്രൂപ്പായ സ്‌ക്രോള്‍ഡ്രോള്‍ തങ്ങളാണ് ഇതിന് പിന്നിലെന്നും മതവികാരം വ്രണപ്പെട്ടതിന് ക്ഷമ ചോദിക്കുന്നതായി അറിയിച്ചു.

എന്നാല്‍ ഇതിനകം തന്നെ പലരും മിന്ത്ര ബഹിഷ്‌കരിച്ചിരുന്നു. ഇനിമുതല്‍ മിന്ത്രയില്‍ നിന്നും സാധനങ്ങള്‍ വാങ്ങില്ലെന്നും, ഓര്‍ഡര്‍ ചെയ്ത സാധനം റദ്ദ് ചെയ്‌തെന്നും കാട്ടി പലരും ട്വീറ്റ് ചെയ്തു. നേരത്തെ സ്വവര്‍ഗരതി ചിത്രീകരിച്ച മിന്ത്രയുടെ പരസ്യവും ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

English summary
Twitter debate over Lord Krishna ‘shopping’ poster, Myntra clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X