കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ യോഗി-സിദ്ധരാമയ്യ അങ്കം: പൊള്ള വാദങ്ങള്‍ നിരത്തി യോഗി, റേഷന്‍ കട സന്ദര്‍ശിക്കണമെന്ന്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക സന്ദര്‍ശനത്തിനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ യോഗി- സിദ്ധരാമയ്യ അങ്കം. കര്‍ണ്ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാകയിലെത്തിയ യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്തുകൊണ്ട് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യ എന്തുകൊണ്ടാണ് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നതെന്നാണ് ചോദ്യം ചെയ്തുുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരം ഉറപ്പായതോടെ കര്‍ണ്ണാടകം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റിവരുന്നത്.

പാകിസ്താനെതിരെ യുഎസിന്റെ പുതിയ നീക്കം!! തന്ത്രം മെനഞ്ഞ് ട്രംപും യുഎസും, ഒന്നും എളുപ്പമാവില്ലെന്ന് മുന്നറിയിപ്പ്!!

Recommended Video

cmsvideo
Who Is Yogi Adityanath?| Oneindia Malayalam

ഇതിന് പിന്നാലെ കര്‍ണാടക എടിഎമ്മാണെന്നുള്ള പരാമര്‍ശങ്ങളും യോഗി നടത്തി. കോണ്‍ഗ്രസ് കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുപോകുന്നതല്ലാതെ ഒന്നും തിരിച്ച് നല്‍കുന്നില്ലെന്നും വര്‍ഷങ്ങളായി ഇതേ അവസ്ഥയാണ് തുടര്‍ന്നുപോരുന്നതെന്നും യോഗി ആരോപിച്ചിരുന്നു. ബെംഗളൂരുവിലെ വിജയനഗറില്‍ നടന്ന ബിജെപി പരിവര്‍ത്തന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴിയിരുന്നു പ്രസ്താവന. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ച യോഗി കര്‍ണ്ണാടകത്തിലും കേരളത്തിലും ഒരേ സര്‍ക്കാര്‍ വന്നാല്‍ മാത്രമാണ് വികസനം സാധ്യമാകുകയുള്ളൂവെന്നും അവകാശപ്പെടുന്നു. ബെംഗളൂരുുവിന്റെ സിലിക്കണ്‍ വാലി എന്ന പേര് നിലനിര്‍ത്തുന്നതിന് ഇത് സാധ്യമാകേണ്ടതുണ്ടെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.

 ഞങ്ങളില്‍ നിന്ന് പഠിക്കാനുണ്ട്

ഞങ്ങളില്‍ നിന്ന് പഠിക്കാനുണ്ട്

‍ഞങ്ങളില്‍ നിന്ന് സര്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സമയം പോലെ സംസ്ഥാനത്തെ ഇന്ദിരാ ക്യാന്റീനും റേഷന്‍ കടയും സന്ദര്‍ശിക്കമെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പട്ടിണി മരണങ്ങള്‍ കുറയ്ക്കുന്നതിനും പരിഹരിക്കുന്നതിനും സഹായിക്കുമെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേമ പദ്ധതികള്‍ വഴി മാനവ ശേഷി വികസന സൂചികയ്ക്ക് നേരിട്ടിരുന്ന വെല്ലുവിളികള്‍ പരിഹരിച്ച് വരികയാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക നയങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നതെന്നു സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു.

 ആദ്യം നന്ദി, പിന്നെ വിമര്‍ശനം

ആദ്യം നന്ദി, പിന്നെ വിമര്‍ശനം



കര്‍ണ്ണാടകയിലേക്ക് തന്നെ സ്വാഗതം ചെയ്ത സിദ്ധരാമയ്യയ്ക്ക് നന്ദി പ്രകടിപ്പിടിച്ച യോഗി ആദിത്യനാഥ് സിദ്ധരാമയ്യയെ ക്രൂശിക്കുന്നതിന് കര്‍ഷക ആത്മഹത്യകളെ കരുവാക്കുകുയും ചെയ്തുു. സിദ്ധരാമയ്യ അധികാരത്തിലിരിക്കെയാണ് സംസ്ഥാനത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുള്ളതെന്നും യോഗി ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. സത്യസന്ധരായ ചില ഉദ്യോഗസ്ഥരുടെ മരണവും സ്ഥലംമാറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗി ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. യുപി മുഖ്യമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കര്‍ണ്ണാടകത്തില്‍ നടത്തുന്ന നിയരാഹിത്യം ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും യോഗി ട്വീറ്റില്‍ കുറിയ്ക്കുന്നു. സിദ്ധരാമയ്യ തന്നെ സ്വാഗതം ചെയ്തത് മറക്കാന്‍ കഴിയില്ലെന്നും യോഗി കൂട്ടിച്ചേര്‍ക്കുന്നു.

 പ്രശ്നം ബീഫ് മാത്രം!!

പ്രശ്നം ബീഫ് മാത്രം!!

നേരത്തെ ഡിസംബറില്‍ കര്‍ണ്ണാടക സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് ബീഫ് ഉപയോഗത്തിന് അനുമതി നല്‍കുന്ന സിദ്ധരാമയ്യയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബീഫ് ഉപയോഗത്തെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യയുടെ നിലപാടുകള്‍ക്ക് പുറമേ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ച നീക്കത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഹുബ്ബളിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു യോഗിയുടെ പ്രസ്താവന.

 അമിത് ഷാ മാജിക് ഏല്‍ക്കില്ല

അമിത് ഷാ മാജിക് ഏല്‍ക്കില്ല

രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് വലിയ സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണ്ണാടക. രണ്ടാമത്തേത് അമരീന്ദര്‍ സിംഗിന്റെ പഞ്ചാബാണ്. ഇന്ത്യയില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപി അധികാരം കയ്യാളിവരുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകത്തെ കൂടി കാവി പുതയ്ക്കുന്ന അജന്‍ഡയാണ് യോഗി ആദിത്യനാഥ് നടപ്പിലാക്കിവരുന്നത്. എന്നാല്‍ കര്‍ണാടകത്തില്‍ അമിത് ഷാ മാജിക് പ്രാവര്‍ത്തികമാകില്ലെന്നാണ് സിദ്ധരാമയ്യ നല്‍കുന്ന മുന്നറിയിപ്പ്.

 സിദ്ധരാമയ്യയയ്ക്ക് രാഹുലിന്റെ പാത

സിദ്ധരാമയ്യയയ്ക്ക് രാഹുലിന്റെ പാത


സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാതയാണ് പിന്തുടരുന്നതെന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പ്രസ്താവന. ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയയ്യയ്ക്കെതിരെയുള്ള പരാമര്‍ശം. സിദ്ധരാമയ്യ ഹിന്ദുവാണെന്ന് താന്‍ ഒരു റിപ്പോര്‍ട്ടില്‍ കണ്ടുവെന്നും എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഹിന്ദുത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും യോഗി ആരോപിക്കുന്നു. ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യ എന്തുകൊണ്ടാണ് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നതെന്നാണ് യോഗി ഉന്നയിക്കുന്ന ചോദ്യം.

 ഹിന്ദുത്വം ജീവിത രീതിമാത്രം!

ഹിന്ദുത്വം ജീവിത രീതിമാത്രം!


ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും ഇത് ഏതെങ്കിലും മതവുമായോ സമുദായവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടുകിടക്കുന്നില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. ബീഫ് കഴിക്കുന്നതിനെ ഹിന്ദുത്വം അംഗീകരിക്കുന്നില്ലെന്നും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ബീഫ് കഴിക്കുന്നതിന് അംഗീകരിക്കാനുള്ള അവകാശമുണ്ടോയെന്നും യോഗി ചോദിക്കുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഗോവധത്തിനെതിരെ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ജനങ്ങളെ മതത്തിന്റേയും പേരില്‍ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ അഴിമതിയും ഭിന്നിപ്പ് രാഷ്ട്രീയവും രാജ്യത്തിന് ബാധ്യതയാവുമെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.

 ബീഫിന് പച്ചക്കൊടി

ബീഫിന് പച്ചക്കൊടി


സംസ്ഥാനത്ത് ബീഫ് ഉപയോഗത്തിന് അംഗീകാരം നല്‍കിയ കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ് നേരത്തെയും രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ ധാര്‍മികതയ്ക്ക് എതിരാണെന്നും യുപി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബീഫ് ഉപഭോഗത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നും അതില്‍ക്കൂടുലതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കര്‍ണാടക സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.

English summary
Chief Minister Siddaramaiah on Sunday advised Yogi Adityanath to visit ration shops and Indira canteens in Karnataka for ideas to tackle starvation deaths in Uttar Pradesh, on the pretext of tweeting a message of welcome.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X