കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തള്ളി താഴെയിടും!! വീണ്ടും ചരിത്ര അബദ്ധം വിളമ്പി മോദി... ഇത്തവണ നെഹ്റു ഭഗത് സിങ്ങിനെ കണ്ടില്ലെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും ചരിത്ര അബദ്ധം വിളമ്പി മോദി | Oneindia Malayalam

ചരിത്രം വളച്ചൊടിക്കുന്നതില്‍ ഒരു നാണവും ഇല്ലാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഡ്ഢിത്തങ്ങള്‍ വിളമ്പി അമ്പേ നാണം കെട്ട് പോകുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അതൊന്നും ഒരു കാര്യമേയല്ല. വീണ്ടും വീണ്ടും വിഡ്ഢിത്തം വിളമ്പാന്‍ തന്‍റെ ജീവിതം ബാക്കി എന്ന ലൈനിലാണ് കാര്യങ്ങള്‍.

കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടക വികാരത്തെ തൃപ്തിപ്പെടുത്താന്‍ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയേയും ജനറല്‍ തിമ്മയ്യയേും കോണ്‍ഗ്രസ് അവഗണിച്ചെന്നായിരുന്നു തട്ടിവിട്ടത്. പക്ഷെ മോദിയുടെ വിഡ്ഢിത്തം അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തു. ദാ ഒടുവില്‍ പുതിയ ' ചരിത്രാബദ്ധവും' എത്തിയിട്ടുണ്ട്.

അറിയില്ലേങ്കില്‍ മിണ്ടരുത്

അറിയില്ലേങ്കില്‍ മിണ്ടരുത്

സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിങ്ങിനേയും ബത്തുകേശ്വര്‍ ദത്തിനേയും ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്നും അവരെ ബ്രിട്ടീഷുകാരുടെ തൂക്കുമരത്തിന് വിട്ടുകൊടുക്കുകയായിരുന്നും എന്നാണ് ഇപ്പോള്‍ മോദി തട്ടിവിട്ടിരിക്കുന്നത്. അതേസമയം 1929 ഓഗസ്തില്‍ നെഹ്റു ഭഗത് സിങ്ങിനേയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേയും ജയിലില്‍ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ഔദ്യോഗിക രേഖകള്‍ ഉണ്ടെന്നിരിക്കെ സംഘികളുടെ കൈയ്യടി നേടാന്‍ വേണ്ടി ഇത്തരത്തില്‍ തള്ളി താഴെയിടരുതെന്നാണ് ഇപ്പോള്‍ മോദിയോട് സോഷ്യല്‍ മീഡിയ നടത്തുന്ന ഉപദേശം.

ആത്മകഥയില്‍

ആത്മകഥയില്‍

1929 ല്‍ ഡല്‍ഹിയല്‍ സെന്‍ട്രോല്‍ ലെജിസ്ളേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്നാണ് ഭഗത് സിങ്ങിനേയും ബദുകേശ്വര്‍ ദത്തിനേയും അറസ്റ്റ് ചെയ്യുന്നത്. ഇവരെ നെഹ്റു സന്ദര്‍ശിച്ചതിനെ കുറിച്ച് അദ്ദേഹം തന്നെ തന്‍റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര നേതാവും
കോണ്‍ഗ്രസ് നേതാവുമായിരുന്ന അസഫ് അലിയായിരുന്നു ഭഗത് സിംഗിന്റേയും ബദുകേശ്വര്‍ ദത്തിന്റേയും അഭിഭാഷകന്‍ എന്നതാണ് മറ്റൊരു വസ്തുത.

വായിച്ച് മനസിലാക്ക്

വായിച്ച് മനസിലാക്ക്

എന്നാല്‍ മോദിയെ തിരുത്തി ചരിത്രകാരന്‍ പ്രൊഫസര്‍ എസ് ഇര്‍ഫാന്‍ ഹബീബ് തന്നെ രംഗത്തെത്തി. നെഹ്റു ഇരുവരേയും ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ടെന്നും ഭഗത് സിങ്ങിനെ കുറിച്ച് പുസ്തകം തയ്യാറാക്കിയ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ വേണ്ടി ചരിത്രം വളച്ചൊടിക്കാതെ അതിന് മുന്‍പ് മോദി പുസ്തകം വായിക്കൂവെന്നും ഹബീബ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

രണ്ടാം തവണ

രണ്ടാം തവണ

കര്‍ണാടക തെരഞ്ഞെടുപ്പിനിടെ ഇത് രണ്ടാം തവണയാണ് മോദിയുടെ അബദ്ധം പറച്ചില്‍. കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചതെന്തായിരുന്നു എന്നാണ് ബെല്ലാരിയില്‍ നടന്ന പ്രസംഗത്തിനിടെ മോദി ചോദിച്ചത്. 1948 ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം നെഹ്റുവും കൃഷ്ണമേനോനും കരസേനാ മേധാവി ജനറല്‍ തിമ്മയ്യയെ അപമാനിച്ചെനന്നും ഇതോടെയാണ് തിമ്മയ്യ രാജിവെക്കേണ്ടി വന്നതെന്നുമാണ് മോദി പറഞ്ഞത്.എന്നാല്‍ 1948 ല്‍ തിമ്മയ്യ ആയിരുന്നില്ല സൈനീക മേധാവി. 1957 ലായിരുന്നു തിമ്മയ്യ സൈനീക മേധാവി ആയത്. വികെ കൃഷ്ണമേനോന്‍ പ്രതിരോധ മന്ത്രിയും ആയിരുന്നില്ല. അദ്ദേഹം ആ സമയത്ത് യുകെയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു. .1957 മുതൽ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്​. 1948ൽ ബൽദേവ്​ സിങ്​ ആയിരുന്നു പ്രതിരോധ മന്ത്രി.

രവീന്ദ്ര സംഗീതം

രവീന്ദ്ര സംഗീതം

തന്‍റെ കുട്ടിക്കാലത്ത് പുലര്‍ച്ചെ എഴുന്നേറ്റ് കൊല്‍ക്കത്ത നിലയത്തില്‍ നിന്ന് രവീന്ദ്ര സംഗീതം പ്രക്ഷേപണം ചെയ്യുന്നത് താന്‍ ​എല്ലാ ദിവസവും 5.30 ക്ക് കേട്ടിരുന്നു എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ കൊല്‍ക്കത്ത നിലയം രബീന്ദ്ര സംഗീതം പ്രക്ഷേപണം ചെയ്യുന്നത് രാവിലെ 7.45 നാണ് എന്നാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ മുന്‍ അസി ഡയറക്ടര്‍ പറഞ്ഞത്.

'the lie lama'

'the lie lama'

ചരിത്രം വളച്ചൊടിച്ച് നുണ പ്രചാരണം നടത്തുന്ന മോദിക്കെതിരെ ഇപ്പോള്‍ ഡല്‍ഹിയില്‍ ദി ലൈലാമ എന്ന പേരില്‍ പോസ്റ്റര്‍ വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണ് പോസ്റ്ററുകള്‍ പതിച്ചത് എന്ന് വ്യക്തമല്ലേങ്കില്‍ വീഥികള്‍ നിറയെ 'ദി ലൈ ലാമ' എന്ന പോസ്റ്ററുകളാണ് ഉള്ളതെന്നാണ് വിവരം.

English summary
Twitter gives Modi a history lesson after he claims that no Congress leader met Bhagat Singh in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X