പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നരേന്ദ്ര മോദി എന്ന പേരിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അക്കൗണ്ട് പുനസ്ഥാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കി എന്ന ട്വീറ്റും ഹാക്കര്‍ പങ്കുവച്ചിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വളരെ ചുരുങ്ങിയ സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടു. വിഷയം ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ വന്ന ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം, നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.
Recommended Video
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഹാക്കിംഗ് സംഭവത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. 2020 സെപ്റ്റംബറില്‍, പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ക്രിപ്റ്റോകറന്‍സി അഭ്യര്‍ത്ഥിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications