ട്വിറ്റർ ഇന്ത്യ മേധാവി യുപി പോലീസിന് മുന്നിൽ ഹാജരായില്ല; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
ദില്ലി; യുപി പോലീസ് കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ട്വിറ്റർ ഇന്ത്യ മേധാവി കർണാടക ഹൈക്കോടതിയെ സമീപിച്ചു.ഗാസിയാബാദിൽ മുസ്ലിം വൃദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലാണ് പോലീസ് സമൻസ് അയച്ചത്.
വ്യാഴാഴ്ച ഗാസിയാബാദ് ലോണി ബോര്‍ഡര്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു ട്വിറ്റർ ഇന്ത്യ മേധാവിയോട് പോലീസ് ആവശ്യപ്പെട്ടത്. നോട്ടീസ് അയച്ചപ്പോൾ വീഡിയോ കോൾ വഴി ഹാജരാകാമെന്നായിരുന്നു ട്വിറ്റർ ആദ്യം നൽകിയ മറുപടി. എന്നാൽ ഇത് പോലീസ് അംഗീകരിച്ചില്ല. തുടർന്ന് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു.

നിങ്ങൾ നൽകിയ വിശദീകരണം അനുചിതമാണ്. ഇന്ത്യയിലെ ട്വിറ്റർ മേധാവി താങ്കളാണ് . അതിനാൽ അന്വേഷണത്തോട് സഹകരിക്കണം. നിങ്ങൾ ഇന്ത്യൻ നിയമത്തിന് വിധേയരാണെന്നും ട്വിറ്ററിനയച്ച നോട്ടീസിൽ പോലീസ് വ്യക്തമാക്കിയിരുന്നു.അതേസമയം ഇന്ന് ഹാജരാകാത്തത് സംബന്ധിച്ച് ട്വിറ്റർ ഔദ്യോഗിക വിശദീകരങ്ങളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
മുസ്ലിം വൃദ്ധന് നേർക്ക് ഉണ്ടായ ആക്രമണുവമായുള്ള ബന്ധപ്പെട്ട ട്വീറ്റുകൾ സാമൂഹിക ഐക്യത്തിന് ഭീഷണിയായെന്നാണ് പോലീസ് വാദം. സംഭവത്തിൽ വർഗീയസ്വഭാവമില്ലെന്നും നേരത്തേ പൊലീസ് വിശദീകരിച്ചിരുന്നു . ഇത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടും തെറ്റായ പ്രചാരണം നടത്തുന്ന ട്വീറ്റുകൾ ഫ്ലാഗ് ചെയ്യാനോ നീക്കാനോ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് കേസ്. ട്വിറ്ററിന് ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു കേസ്.
ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications