ട്വിറ്റര്‍ രാഷ്ട്രത്തിനും നരേന്ദ്രമോദിക്കും ഹിന്ദു മതത്തിനും എതിരെന്ന് അഭിജിത്ത് ഭട്ടാചാര്യ
ട്വിറ്റര്‍ രാഷ്ട്രത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദു മതത്തിനും എതിരാണെന്ന് ബോളിവുഡ് ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യ.
ദില്ലി: ട്വിറ്റര്‍ രാഷ്ട്രത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഹിന്ദു മതത്തിനും എതിരാണെന്ന് ബോളിവുഡ് ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യ. സ്ത്രികള്‍ക്കെതിരായി മോശം പ്രസ്താവന നടത്തുകെയും അക്കൗണ്ട് മരവിപ്പിക്കുകെയും ചെയ്തതിന് പിന്നാലെയാണ് അഭിജിത്തിന്റെ സോഷ്യല്‍ മീഡിയയ്‌ക്കെതിരായ പരാമര്‍ശം.
മെയ്ന്‍ കോയ് എയ്‌സ ഗീത്.. സുനോന തുടങ്ങിയ ബോളിവുഡ് ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അഭിജിത്ത് ഭട്ടാചാര്യ. അടുത്തിടെ സ്ത്രീകളടക്കമുള്ളവര്‍ക്കെതിരായി മോശം കമന്റുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അഭിജിത്തിനെതിരെ ഒട്ടേറെ പേര്‍ രംഗത്ത് എത്തുകെയും പരാതി നല്‍കുകെയും ചെയ്തിരുന്നു.

രാജ്യവിരുദ്ധര്‍, സൈനികര്‍ക്ക് എതിരായവര്‍, മോദി വിരുദ്ധര്‍, ഹിന്ദു വിരുദ്ധര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ളതാണ് ട്വിറ്ററെന്ന് അഭിജിത്ത് ഭട്ടാചാര്യ പറയുന്നു. അവരെല്ലാം നക്‌സലുകളാണ്. അവര്‍ക്ക് എല്ലാം കടുത്ത ശിക്ഷ നല്‍കണം. ഇത് ജിഹാദി ട്വിറ്ററാണെന്നും ഭട്ടാചാര്യ പറഞ്ഞു.












Click it and Unblock the Notifications