കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ വൈറസ്; പരിഹരിക്കുമെന്ന് അധികൃതര്‍, ലൈക്കിലും റിട്വീറ്റിലും ചാഞ്ചാട്ടം

Google Oneindia Malayalam News

ദില്ലി: ട്വിറ്ററിന് എന്തുപറ്റി? കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പലരും ഈ ചോദ്യമുന്നയിക്കുന്നു. ലൈക്കുകള്‍, റിട്വീറ്റുകള്‍, നോട്ടിഫിക്കേഷന്‍ എന്നിവയില്‍ ഇടക്കിടെ മാറ്റംവരുന്നു. വിഷയം പലരും ചര്‍ച്ചയാക്കിയതോടെ ട്വിറ്റര്‍ അധികൃതര്‍ ഇടപെട്ടു. ചില പ്രശ്‌നങ്ങളുണ്ടെന്നും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പ്രതികരിച്ചു. ട്വിറ്റര്‍ അധികൃതര്‍ ലൈക്കുകളും റിട്വീറ്റുകളും കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

Twitter

അതേസമയം, ട്വിറ്ററുമായി ബന്ധപ്പെട്ട് പലവിധ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണംതേടാന്‍ സാങ്കേതിക വിവരങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി തീരുമാനിച്ചു. ട്വിറ്റര്‍ സിഇഒ നേരിട്ട് ഹാജരാകുന്നതിന് സമിതി 15 ദിവസം അനുവദിക്കുകയും ചെയ്തു.

നേരത്തെ ട്വിറ്റര്‍ അധികൃതരെ പാര്‍ലമെന്റി കമ്മിറ്റി വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാന ഉദ്യോഗസ്ഥര്‍ എത്തിയില്ല. പ്രധാന ഉദ്യോഗസ്ഥര്‍ എത്തിയാല്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്ന് സമിതി തീരുമാനിക്കുകയും ചെയ്തു. ഇതിന് വേണ്ടിയാണ് 15 ദിവസം അനുവദിച്ചത്.

മൂന്നാര്‍ വിഷയം: ദേവികുളം സബ്കളക്ടര്‍ക്ക് കളക്ടറുടെ പിന്തുണ!! സ്വീകരിച്ച നടപടി നിയമപരമെന്ന്!മൂന്നാര്‍ വിഷയം: ദേവികുളം സബ്കളക്ടര്‍ക്ക് കളക്ടറുടെ പിന്തുണ!! സ്വീകരിച്ച നടപടി നിയമപരമെന്ന്!

ഫെബ്രുവരി ഒന്നിനാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമിതി ട്വിറ്ററിന് ആദ്യ കത്തയച്ചത്. എന്നാല്‍ അവര്‍ ഹാജരാകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ട്വിറ്റര്‍ മേധാവികള്‍ക്കെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. അടുത്ത യോഗം ഫെബ്രുവരി ഏഴിന് വെച്ചു. പിന്നീട് ട്വിറ്റര്‍ മേധാവികളുടെ സൗകര്യം കൂടി പരിഗണിച്ച് 11ലേക്ക് മാറ്റുകയായിരുന്നു.

നാല് രാജ്യങ്ങളിലാണ് ട്വിറ്റര്‍ നടപടികള്‍ നേരിടുന്നത്. അമേരിക്ക, ഇന്ത്യ, സിംഗപ്പൂര്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ട്വിറ്ററിനെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Twitter is experiencing a weird bug that's affecting likes and retweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X