കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ദ്ധരാത്രി നാഷ്ണല്‍ ഹൈവേയില്‍ നിന്ന് മദ്യഷാപ്പ് തിരയുന്ന മോദി

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മോദിയുടെ ഈ ചിത്രം ഉദംപൂരില്‍ തുരങ്കപാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴുള്ളതായിരുന്നു.

  • By Akhila
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മോദിയുടെ ഈ ചിത്രം ഉദംപൂരില്‍ തുരങ്കപാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴുള്ളതാണ്. തുരങ്കത്തില്‍ സ്ഥാപിച്ച ഉദ്ഘാടന ഫലകം അനാശ്ചാതനം ചെയ്ത പ്രധാനമന്ത്രി പ്രത്യേക വാഹനത്തിലൂടെ തുരങ്കത്തിലൂടെ സഞ്ചരിക്കുകെയും ചെയ്തു. ഇപ്പോഴിതാ തുരങ്ക പാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മോദിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തുരങ്ക പാതയില്‍ നില്‍ക്കുന്ന നരേന്ദ്രമോദിയുടെ പ്രചരിക്കുന്ന ട്വിറ്റര്‍ ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. അര്‍ദ്ധ രാത്രിയില്‍ നാഷ്ണല്‍ ഹൈവേയില്‍ എത്തിയ ഒരാള്‍ മദ്യഷാപ്പ് തിരയുന്നു എന്ന് തുടങ്ങി ഒട്ടേറെ കമന്റുകളാണ് മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രങ്ങളും രസകരമായ കമന്റുകളും കാണാം... തുടര്‍ന്ന് വായിക്കൂ...

ഏറ്റവും വലിയ തുരങ്കപാത

രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയാണ്. ഹിമാലയം തുരന്ന് നിര്‍മ്മിച്ച തുരങ്കപാത ഉദംപൂര്‍ ജില്ലയിലെ ചെനായില്‍ ആരംഭിച്ച് റംബാന്‍ ജില്ലയിലെ നഷ്‌റിയിലാണ് അവസാനിക്കുന്നത്. 9.2 കിലോമീറ്ററാണ് തുരങ്കപാതയുടെ ദൈര്‍ഘ്യം.

നിര്‍മ്മാണ ചെലവ് ചെറുതല്ല

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള നാഷ്ണല്‍ ഹൈവേയില്‍ 3,720 കോടിയിലാണ് തുരങ്കപാത നിര്‍മ്മിച്ചത്. 2011 മെയ്‌ലാണ് പാതയുടെ നിര്‍മ്മാണം ആരംഭിച്ചത്.

ഇന്ധനലാഭം

തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനുമിടയിലുള്ള ദൂരത്തില്‍ 30.11 കിലോമീറ്റര്‍ കുറയും. ഇതോടെ 27 ലക്ഷം രൂപയുടെ ഇന്ധനലാഭം ഉണ്ടാകുമെന്ന് പറയുന്നു.

പാത നിര്‍മ്മിച്ചിരിക്കുന്നത്

മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള കുദ്, പറ്റ് നി ടോപ്പ് എന്നിവടങ്ങളിലെ അപകടം പിടിച്ച യാത്രയാണ് ഇതോടെ ഒഴിവാകുന്നത്. സമാന്തരങ്ങളായ രണ്ട് സമുച്ചയങ്ങളോടെയാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.

21 ചെറുപാതകള്‍

13 മീറ്റര്‍ വ്യാസമുള്ള പ്രധാനപാതയും അതിന് സമാന്തരമായി ആറു മീറ്റര്‍ വ്യാസമുള്ള മറ്റൊരു പാതയുമാണുള്ളത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 21 ചെറുപാതകളുമുണ്ട്. പ്രധാന പാതയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിര്‍മ്മിക്കാനുള്ളതാണ് സമാന്തര പാത.

ആദ്യത്തെ തുരങ്കപാത

പ്രധാന പാതയില്‍ ഓരോ എട്ടു മീറ്ററിലും ശുദ്ധവായു ലഭിക്കാനുള്ള സജ്ജീകരണങ്ങളുണ്ട്. വായുസഞ്ചാരം ക്രമീകരിച്ച ആദ്യത്തെ തുരങ്കപാതയാണിത്.

English summary
Twitter is having a lot of fun over this pic of Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X