ഒരു റൈഡ് പോലെ വീനു പലിവാള്‍ പോയി.. വിശ്വസിക്കാനാവാതെ സോഷ്യല്‍ മീഡിയ...
വീനു പലിവാളിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിലാണ് ആരാധകര്‍. രാജ്യത്തെ പ്രമുഖ വനിത ബൈക്ക് സഞ്ചാരിയായ വീനു പലിവാള്‍ എന്ന 44കാരി ഒരുപാട് പേര്‍ക്ക് പ്രചോദനമായിരുന്നു. തന്റെ ഹാര്‍ലി ഡേവിഡ്സണില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് വീനു സൃഷ്ടിച്ച ആരാധകര്‍ ചില്ലറയൊന്നുമല്ല. വീനുവിന്റെ മരണം വിശ്വസിക്കാന്‍ പറ്റാതെ വിതുമ്പുകയാണ് സോഷ്യല്‍ മീഡിയ.
അവസാനത്തെ യാത്രയും നല്ല സ്‌റ്റൈലായി ഓടിച്ചുപോയി എന്നാണ് വീനുവിനെ പറ്റി ചിലര്‍ പറയുന്നത്. ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ചെയ്താണ് അവര്‍ മരിച്ചത് എന്ന് വേറെ ചിലര്‍ ആശ്വാസം കൊള്ളുന്നു. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് റോഡില്‍ തെന്നി വീണാണ് ഭോപ്പാലില്‍ വീനു മരണത്തിന് കീഴടങ്ങിയത്. വീനുവിന്റെ മരണമറിഞ്ഞ് ട്വിറ്ററില്‍ പ്രവഹിക്കുന്ന സന്ദേശങ്ങളിലേക്ക്....

ജീവിച്ച് മരിച്ചവള്‍
ഇഷ്ടപ്പെട്ട കാര്യം ചെയ്ത് ജീവിച്ചവള്‍. ഇഷ്ടപ്പെട്ട കാര്യം ചെയ്ത് തന്നെ മരിക്കുകയും ചെയ്തു. സായന്തനത്തില്‍ നല്ല സ്റ്റൈലായി ജീവിതത്തില്‍ നിന്നും ബൈക്കോടിച്ച് പോയി....

അവസാനിച്ചില്ലല്ലോ
കഥ തീരും മുമ്പേ പുസ്തകം തീര്‍ന്നുപോയാല്‍ വേദനിക്കാതെ എന്ത് ചെയ്യും... ഗുഡ് ബൗ വീനു പലിവാള്‍. ആര്‍ഐപി.

വലിയ നഷ്ടം
എത്രയോ പേര്‍ക്ക് വലിയ പ്രചോദനമായിരുന്നു നിങ്ങള്‍. നിങ്ങളുടെ മരണം ഞങ്ങള്‍ക്ക് വലിയ നഷ്ടമാണ്.

ബൈക്കിങ് കമ്യൂണിറ്റിക്ക് ദുരന്തം
ബൈക്കിങ് കമ്യൂണിറ്റിക്ക് ഒരു സങ്കടത്തിന്റെ ദിവസമാണ് ഇന്ന്.












Click it and Unblock the Notifications