• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വാമി അഗ്നിവേശിനെതിരായ സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ വിവാദ ട്വീറ്റ് നീക്കി ട്വിറ്റര്‍

ദില്ലി: സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശിന്റെ മരണത്തില്‍ സിബി ഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ വിവാദ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. ശനിയാഴ്ച്ചയാണ് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തത്.

അഗ്നിവേശിനെതിരായ നാഗേശ്വര റാവുവിന്റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്ക് വളിവെച്ചിരുന്നു. കാവി വേഷം ധരിച്ച ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്നിവേശ്. അദ്ദേഹം ഹിന്ദു മതത്തിന് കളങ്കം വരുത്തി. അഗ്നിവേശ് ഒരു തെലുങ്കു ബ്രാഹ്മണനായി ജനിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് തുടങ്ങുന്നതായിരുന്നു നാഗേശ്വര റാവുവിന്റെ ട്വീറ്റ്. സ്വാമി അഗ്നിവേശ് ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും കാലന്‍ എന്തിനാണ് അഗ്നിവേശിനായി ഇത്രയും കാത്തിരുന്നത് എന്നാണ് തന്റെ ആവലാതിയെന്നും നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചിരുന്നു.

ട്വീറ്റ് പ്രത്യേക്ഷപ്പെട്ടതിന് പിന്നാലെ നാഗേശ്വര റാവുവിനെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോഴിത മുന്‍ സിബിഐ ഓഫീസര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വ്ത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഈ രാജ്യത്തെ എല്ലാം സംവിധാനത്തേയും തകിടം മറിച്ചുവെന്നതിന് തെളിവാണിതെന്നായിരുന്നു ട്വീറ്റിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

എന്നാല്‍ നാഗേശ്വരറാവു തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തനിക്കെതിരായ പല ട്വീറ്റുകള്‍ക്കും നാദേശ്വര റാവു മറുപടിയും നല്‍കിയിരുന്നു.

വെള്ളിയാഴ്ച്ചയാണ് സ്വാമി അഗ്നിവേശ് മരണപ്പെട്ടത്. ലിവര്‍ സിറോറിസ് മൂലം ദില്ലി ആശുിപതിരിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ചൊവ്വാഴ്ച്ചയാണ് രോഗം മൂര്‍ ജിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഒന്നിലേറെ അവയവങ്ങള്‍ തകരാറിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും 6-30 ഓടെ അദ്ദേഹം മരണപ്പെട്ടു. 2004 മുതലാണ് വരെ അദ്ദേഹം ആര്യ സമാജം ലോക കൗണ്‍സില്‍ പ്രസിഡണ്ട് ആയി ചുമതലയേല്‍ക്കുന്നത്.2014 വരെ പദവിയില്‍ തുടര്‍ന്നു.1977ല്‍ ഹരിയാന നിയമസഭയില്‍ വിജയിച്ചെത്തിയ അദ്ദേഹം 1979ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

മന്ത്രി പുത്രനും സ്വപ്നയുമായി ബന്ധം?; ഹോട്ടലിലെ ചിത്രം പുറത്ത്, 4 കോടിയിലും പങ്കെന്ന് റിപ്പോര്‍ട്ട്

'റിയ ചക്രബര്‍ത്തി ബംഗാളിന്റെ മകള്‍'; പിന്തുണച്ച് കോണ്‍ഗ്രസ്; ചൗധരിയുടെ നേതൃത്വത്തില്‍ റാലി

NEET-2020 ഇന്ന്: കൊവിഡിനിടെ 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിലേക്ക്; 2 പേര്‍ ആത്മഹത്യ ചെയ്തു

English summary
Twitter Remove Former IPS officer Nageswara Rao's Controversial tweet about Swami Agnivesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X