ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍, മോഹൻ ഭാഗവതിന്റെയും നീക്കി
ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ഉളള ആര്‍എസ്എസ് നേതാക്കളുടെയും സ്വകാര്യ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. മണിക്കൂറുകള്‍ക്ക് ശേഷം വെങ്കയ്യ നായിഡുവിന്റെ വെരിഫിക്കേഷന്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു. ഉപരാഷ്ട്രപതിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഏറെക്കാലമായി സജീവമായിരുന്നില്ലെന്നും അതിനാലാണ് ട്വിറ്ററിന്റെ ആല്‍ഗരിതം കാരണം ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടത് എന്നും വെങ്കയ്യ നായിഡുവിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് ഉപരാഷ്ട്രപതിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒടുവിലായി ട്വീറ്റ് ചെയ്തിരുന്നത്. 2020 ജൂലൈ മുതല്‍ അക്കൗണ്ട് നിഷ്‌ക്രിയമായിരുന്നുവെന്നും ട്വിറ്ററിന്റെ വെരിഫിക്കേഷന്‍ പോളിസി പ്രകാരം ഇത്തരം അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ ബാഡ്ജ് നീക്കം ചെയ്യുമെന്നും അതാണ് സംഭവിച്ചത് എന്നും ഇപ്പോള്‍ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.
മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

അതിനിടെയാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ആര്‍എസ്എസ് നേതാക്കളായ സുരേഷ് ജോഷി, സുരേഷ് സോണി, കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍ എന്നിവരുടേയും ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുന്നത്.
അതേസമയം ട്വിറ്ററിനെതിരെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുകയാണ്. #TirangaTick എന്ന ഹാഷ്ടാഗോട് കൂടിയാണ് ക്യാംപെയ്ന്‍. ഇന്ത്യയ്ക്ക് ട്വിറ്ററിന്റെ ബ്ലൂ ടിക് ആവശ്യമില്ലെന്നും ത്രിവര്‍ണപതാകയുടെ ടിക് മതിയെന്നുമാണ് ക്യാംപെയ്ന്‍. ബ്ലൂ ടികിന് പകരം ത്രിവര്‍ണം ടിക് വേണം എന്നാണ് ട്വിറ്റര്‍ ഇന്ത്യയോട് ഇവരുടെ ആവശ്യം.
ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ












Click it and Unblock the Notifications