തീവ്രവാദ ബന്ധങ്ങള്‍ ട്വിറ്ററിലൂടെ ശക്തമാകുന്നു; ആറ് മാസത്തിനിടെ ഇല്ലാതാക്കിയത് 125000 അക്കൗണ്ടുകള്‍
ദില്ലി: തീവ്രവാദ ബന്ധങ്ങള്‍ ശക്തിയാര്‍ജിക്കുന്നത് സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലൂടെയാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 125000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ കഴിഞ്ഞ് ആറ് മാസത്തിനിടെ ഡിലീറ്റ് ചെയ്തത്.
ലോകത്തില്‍ 500 മില്ല്യണ്‍ യൂസേഴ്‌സ് ആണ് നിലവില്‍ ട്വിറ്ററിനുള്ളത്. ഇതില്‍ നിന്നും ഐസിസ് മറ്റ് തീവ്രവാദ സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ അക്കൗണ്ടുകള്‍ കണ്ടുപിടിച്ച് ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നത് ട്വിറ്ററിന്റെ ഏറ്റവും വലിയ നേട്ടമാണ്.

2014 ഐസിസ് അനുയായികള്‍ ഉപയോഗിച്ചിരുന്ന 46000 അക്കൗണ്ടുകളാണ് ഇല്ലാതാക്കിയത്. ട്വിറ്റര്‍ ഡിലീറ്റ് ചെയ്യുന്ന അക്കൗണ്ടുകളുടെ കണക്കുകള്‍ സാധാരണ ഗതിയില്‍ പുറത്ത് വിടാറില്ല. ആദ്യമായാണ് കണക്കുകള്‍ പുറത്ത് വിടുന്നത്.
തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുള്ള എല്ലാ അക്കൗണ്ടുകളും ഇതിനോട് സാമ്യമുള്ള അക്കൗണ്ടുകളും തുടര്‍ച്ചയായി നിരീക്ഷണം നടത്തുകയാണെന്ന് ട്വിറ്റര്‍ പറയുന്നു. 2014 ല്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിന് സിഇഒക്ക് വധഭീഷണി നേരിടേണ്ടി വന്നു.












Click it and Unblock the Notifications