കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരവന്‍ മാഗസിന്റെ അടക്കം അക്കൗണ്ടുകള്‍ തടഞ്ഞ് വെച്ച് ട്വിറ്റര്‍, 250തോളം എണ്ണം തടയാൻ ആവശ്യപ്പെട്ട് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കാരവന്‍ മാഗസിന്‍, കിസാന്‍ ഏകത മോര്‍ച്ച അടക്കമുളളയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ തടഞ്ഞ് വെച്ച് ട്വിറ്റര്‍. നിയമപരമായ കാരണങ്ങളാലാണ് നടപടി എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടുമില്ല. ദില്ലിയില്‍ മാസങ്ങളായി നടന്നുവരുന്ന കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ടാണ് ട്വിറ്റര്‍ നടപടി എന്നാണ് സൂചന.

കാരവന്‍ മാഗനിസിനെതിരെയും കാരവനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ വിനോദ് കെ ജോസിന് എതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു. കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ദില്ലിയില്‍ ഒരു കര്‍ഷകന്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി കാരവന്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വിനോദ് കെ ജോസിനെതിരെയുളള കേസ്.

TWITTER

കിസാന്‍ ഏകത മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്‍ ഏകത ഉഗ്രഹാന്‍ അടക്കം കര്‍ഷക സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി സംഘടനകളുടേയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. ട്വിറ്ററില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉളള അക്കൗണ്ടുകളാണിവ. ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐടി മന്ത്രാലയം ആണ് ട്വിറ്ററിന് ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്ന ഹാഷ് ടാഗ് ഉപയോഗിക്കുകയും തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ ട്വീറ്റുകള്‍ ജനുവരി 30ന് പോസ്റ്റ് ചെയ്യുകയും ചെയ്ത 250തോളം ട്വീറ്റുകളും ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
Budget 2021: Govt proposes relief for NRIs | Oneindia Malayalam

English summary
Twitter takes action against multiple accounts, Centre demands blocking around 250 accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X