യോഗ പട്ടി എഴുന്നേല്‍ക്കുന്നത് പോലെ; സീതാറാം യെച്ചൂരിക്ക് പണി ട്വിറ്ററില്‍
ദില്ലി: പട്ടിയുടെ ചലനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതില്‍ ഈ പറയുന്ന യോഗ അതിലും കാണാം എന്ന് പറഞ്ഞ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പണി കിട്ടി. മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിലൂടെയാണ് ആളുകള്‍ സീതാറാം യെച്ചൂരിയുടെ വാചാടോപത്തിന് തക്ക മറുപടി കൊടുത്തത്. അന്താരാഷ്ട്ര യോഗ ദിനമായ ഞായറാഴ്ച ഭുവനേശ്വറില്‍ വെച്ചാണ് യെച്ചൂരി ഇങ്ങനെ പറഞ്ഞത്.
ഭുവനേശ്വറില്‍ കമ്മ്യൂണിസ്റ്റ് നേതാവായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. യോഗയുടെ എല്ലാ ചലനങ്ങളും ഒരു പട്ടിയിലും കാണാം. ഒരു പട്ടി കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്ക്കുമ്പോള് മുന്നിലെ രണ്ട് കാലുകളും ഊന്നി ശ്വാസമെടുക്കും. ഇത് തന്നെയാണ് യോഗയിലും ചെയ്യുന്നത്.

ഇത്തരം അഭ്യാസങ്ങള്‍ വഴി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയാണ് - യെച്ചൂരി പറഞ്ഞു. എന്നാല്‍ യെച്ചൂരിയുടെ വാക്കുകളോട് അത്ര അനുഭാവത്തോടെയല്ല ട്വിറ്റരാദികള്‍ പ്രതികരിച്ചത്. ആകപ്പാടെ ഒമ്പത് സീറ്റ് മാത്രമുള്ള ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയാണ് യെച്ചൂരി, അദ്ദേഹം പറയുന്നതൊന്നും കാര്യമാക്കുകയേ വേണ്ട എന്നാണ് ചിലര്‍ പറഞ്ഞത്.
ചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുട പിടിക്കുന്ന നേതാവാണ് യെച്ചൂരി എന്നാണ് മറ്റ് ചിലര്‍ കളിയാക്കിയത്. യെച്ചൂരിയെപോലുള്ളവര് നയിക്കുന്ന സി പി എമ്മിന് ഈ സ്ഥിതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നായിരുന്നു ഒരു ട്വീറ്റ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രകാശ് കാരാട്ടിന് പകരം സീതാറാം യെച്ചൂരി സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications