കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേമാതരം ചർച്ചയാവുമ്പോൾ എന്തിന് കുട്ടികളുടെ മരണം?!! ചാനൽ അവതാരകയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!!

ഇവരുടെ പ്രസ്തവനക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഒക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങളടക്കം നിരവധി നിരവധിപേർ മരിച്ച് നാടിനെ നടുക്കിയ സംഭവം നടന്നിട്ടും കേന്ദ്രത്തിന്റെ പരിപാടികൾ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പ്രമുഖ ദേശീയ ചാനലുകൾ.

രാജ്യത്തിന് വേണ്ടി പോരാടാൻ സൈനികർക്കൊപ്പം റോബോട്ടുകളും!!! ശത്രുവിനെ തേടിപ്പിടിക്കും!!!രാജ്യത്തിന് വേണ്ടി പോരാടാൻ സൈനികർക്കൊപ്പം റോബോട്ടുകളും!!! ശത്രുവിനെ തേടിപ്പിടിക്കും!!!

up

സർക്കാർ നിയന്ത്രണത്തിലുള്ള യുപിയിലെ മെഡിക്കൽ കോളേജിൽ കുഞ്ഞുങ്ങൾ മരിച്ചത് ഒരു വിഷയമേ അല്ലയെന്നായിരുന്നു പ്രമുഖ ദേശീയ ചാനലിലെ മാധ്യമപ്രവർത്തകയുടെ പ്രസ്താവന. ഇവരുടെ പ്രസ്തവനക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

മാധ്യമപ്രവർത്തകയ്ക്കെതിരെ സോഷ്യൽ മീഡയ

മാധ്യമപ്രവർത്തകയ്ക്കെതിരെ സോഷ്യൽ മീഡയ

ഉത്തർപ്രദേശിൽ ഒക്സി‍ന്റെ അഭാവം മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ മരിച്ചത് ന്യൂസ് ഹവറിൽ ചർച്ച ചെയ്യാനുള്ളതല്ല എന്ന അവതാരികയുടെ പ്രസ്തവനയാണ് ഏറെ വിവദം സൃഷ്ടിച്ചിരിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ വാർത്ത അവതാരികയും മനേജിങ് എഡിറ്ററും കൂടിയായ നവിക കുമാറിനെതിരെയാണ് രൂക്ഷമായ വിമർശനം ഉയർന്നു വന്നത്

ചർച്ച വിഷയം മറ്റുന്നു

ചർച്ച വിഷയം മറ്റുന്നു

ചാനലിൽ നടന്ന ചർച്ചക്കിടെ ഒരു പാനലിസ്റ്റ് കുഞ്ഞുങ്ങളുടെ മരണത്തിനിടെയാക്കിയ സംഭവത്തിലെ യോഗി സർക്കാരിനെ രൂക്ഷമായി വിമർശിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയുടെ വിവാദ പ്രസ്തവന. ഇന്നത്തെ ചര്‍ച്ച വന്ദേമാതരത്തെ കുറിച്ചാണ്. നിങ്ങള്‍ എന്തിനാണ് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുന്നതെന്ന് ഇവര്‍ ആക്രോശിച്ചു.

യുപിലെ സ്വാതന്ത്ര്യദിനാഘോഷം

യുപിലെ സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് യുപിയിലെ മദ്രസകളിൽ സ്വതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പകർത്തി അയച്ചു തരണമെന്ന യോഗിയുടെ ഉത്തരവിനെ കുറിച്ചായിരുന്നു ചർച്ച. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്ത് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു കൂടാ എന്ന മട്ടിലായിരുന്നു ചാനൽ ചര്‍ച്ചയുടെ പോക്ക്.

മോദിക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

മോദിക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

ചാനൽ പരിപാടിക്കെതിരേയും അവതാരികക്കെതിരേയും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നിരവധിപോർ ട്വിറ്ററിലും ഫേസ്ബുക്കുലും വിമർശനം ഉന്നയിച്ചിരുന്നു.വിദേശ രാജ്യങ്ങളില്‍ എന്ത് സംഭവിച്ചാലും പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്തെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

ചാനലിനെ പിന്തുണച്ച് മാധ്യമപ്രവർത്തക

ചാനലിനെ പിന്തുണച്ച് മാധ്യമപ്രവർത്തക

മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സര്‍ദേശായി പരിപാടിക്കെതിരെ ട്വിറ്ററില്‍ വിമര്‍ശനവുമായെത്തി. ‘എന്തിനാണ് വന്ദേമാതരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് പറഞ്ഞ് നിങ്ങള്‍ ആളുകളെ വ്യതിചലിപ്പിക്കുന്നത് എന്തിനെന്നായിരുന്നു ഒരു അവതാരക പറഞ്ഞത്. ദൈവം മിഡീയയെ രക്ഷിക്കട്ടെ' എന്നായിരുന്നു രജ്ദീപ് സര്‍ദേശായുടെ ട്വീറ്റ്.

ദേശീയ മാധ്യമങ്ങൾ വിഷയം മറച്ചു പിടിക്കുന്നു

ദേശീയ മാധ്യമങ്ങൾ വിഷയം മറച്ചു പിടിക്കുന്നു

കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ രാജ്യത്തെ തന്നെ ഞെട്ടിച്ച വിഷയം ചില ദേശീയ മാധ്യമങ്ങൾ വേണ്ടത്ര പരിഗണന നൽകുന്നില്ലയെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ടായിരുന്നു.അക്ഷയ് കൂമാറിന്റെ പുതിയ ചിത്രം ഏക് പ്രേം കഥയുടെ പ്രമോഷന്‍ പരിപാടികളും ദേശീയതയെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകളും കൊണ്ട് വിദഗ്ദ്ധമായി ഉത്തര്‍പ്രദേശ് സംഭവം ദേശീയ മാധ്യമങ്ങളില്‍ ചിലത് മറച്ച് പിടിക്കുകയായിരുന്നു.

English summary
At least 30 children died in a government run hospital in Gorakhpur, the home town of Uttar Pradesh chief ministter, Yogi Adityanath, on Friday due to stop in supply of liquid oxygen. This took the death toll to 60 as more children had died of same reason in the week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X