കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താങ്കളായിരുന്നു ശരി; ഞങ്ങള്‍ക്ക് തെറ്റ് പറ്റി; മന്‍മോഹന്‍ സിങിന് ജന്മദിനാശംസ നേര്‍ന്ന് ടിറ്റര്‍!!

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ 87ാം ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയുടെ ആശംസകള്‍ തരംഗമാകുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, പ്രശ്‌നങ്ങള്‍ വിവരിച്ച് അദ്ദേഹം നല്‍കിയ അഭിമുഖവും ഇതിനിടെ ചര്‍ച്ചയായിരിക്കുകയാണ്. മന്‍മോഹന്‍ സിംഗ് കാണിച്ച വഴിയായിരുന്നു ശരിയെന്നായിരുന്നു സോഷ്യല്‍ മീഡിയ ആശംസ നേര്‍ന്നുകൊണ്ട് പറഞ്ഞത്.

അതേസമയം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ നേരത്തെ മന്‍മോഹന്‍ നിര്‍ദേശിച്ചിരുന്നു. മോദി സര്‍ക്കാര്‍ പ്രതിസന്ധി വിളിച്ചുവരുത്തിയതാണെന്നും, മനുഷ്യ നിര്‍മിതമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നുമാണ് മന്‍മോഹന്‍ ഉന്നയിക്കുന്നത്. അതേസമയം ചെറുകിട വ്യാപാരങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ തൊഴിലില്ലായ്മ അടക്കം ഇല്ലാതാക്കാന്‍ സാധിക്കൂ എന്നും മന്‍മോഹന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജന്‍മദിനാശംസകള്‍ ഇങ്ങനെ

ജന്‍മദിനാശംസകള്‍ ഇങ്ങനെ

രാജ്യത്തെ സാമ്പത്തികാവസ്ഥയെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു മന്‍മോഹന്‍ സിംഗിന് സോഷ്യല്‍ മീഡിയ പിറന്നാള്‍ ആശംസ നേര്‍ന്നത്. നിങ്ങളുമായി കോലാലംപൂരില്‍ വെച്ച് സംസാരിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. അതെന്റെ ജീവിതം മാറ്റി മറിച്ചു. ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച്, ഇന്ത്യയിലേക്ക് മടങ്ങിയത് അതുകൊണ്ടാണ്. നിങ്ങള്‍ എപ്പോഴും എന്റെ ഹീറോയും റോള്‍ മോഡലുമായിരുന്നു. ഇന്ത്യ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇങ്ങനെയായിരുന്നു സാകേത് ഗോഖലെ എന്നയാളുടെ പിറന്നാള്‍ ആശംസ.

തരംഗമായി ക്ഷമാപണങ്ങള്‍

തരംഗമായി ക്ഷമാപണങ്ങള്‍

പിറന്നാള്‍ ആശംസകള്‍, ഒരേസമയം നന്ദിയും ക്ഷമയും ചോദിക്കുന്നു എന്നായിരുന്നു മറ്റൊരു ട്വീറ്റ്. നിങ്ങളെ മോശമായി കണ്ടതില്‍ ക്ഷമചോദിക്കുന്നുവെന്നും മറ്റൊരു ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച മഹാന്‍. അദ്ദേഹത്തെ ഈ അവസരത്തില്‍ നമുക്ക് വേണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചായിരുന്നു ഈ ട്വീറ്റ്. താങ്കളായിരുന്നു ശരി, ഞങ്ങള്‍ തെറ്റുപറ്റി എന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പുതിയ ഇന്ത്യ

പുതിയ ഇന്ത്യ

പിടിഐയുമായി നടത്തിയ അഭിമുഖത്തിലും രൂക്ഷമായ പ്രതികരണമാണ് മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ നടത്തിയത്. അഞ്ച് വര്‍ഷത്തെ മോദി ഭരണം പാളിച്ചകളുടെ ഏറ്റവും വലിയ ഉദാഹരമാണ്. അച്ഛേദിന്‍ എന്നത് അഞ്ച് വര്‍ഷം കൊണ്ട് യുവാക്കള്‍, കര്‍ഷകര്‍, വ്യാപാരികള്‍, ഒപ്പം ഓരോ ജനാധിപത്യ കേന്ദ്രങ്ങള്‍ക്കും ദുരന്തത്തിന്റെ ആഴക്കടല്‍ കാണിച്ചു കൊടുത്തെന്നും മന്‍മോഹന്‍ പറഞ്ഞു. നോട്ടുനിരോധനം ചെറുകിട വ്യാപാരികളുടെ സമ്പാദ്യത്തെ പൂര്‍ണമായും തകര്‍ത്തെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.

ദേശീയ സുരക്ഷ എന്ന നുണ

ദേശീയ സുരക്ഷ എന്ന നുണ

പ്രധാനമന്ത്രി ഒരു നുണ നൂറ് തവണ പറഞ്ഞ് അത് സത്യമാക്കാന്‍ നോക്കുകയാണ്. ദേശീയ സുരക്ഷയില്‍ മോദി സര്‍ക്കാരിന്റെ പ്രകടനം ദയനീയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കശ്മീരിലെ അതിക്രമങ്ങള്‍ 176 ശതമാനം ഉയര്‍ന്നു. വെടിനിര്‍ത്തല്‍ ലംഘനം ആയിരം മടങ്ങാണ് വര്‍ധിച്ചത്. 500നടുത്ത് സൈനികരും കൊല്ലപ്പെട്ടു. 17 സുപ്രധാന തീവ്രവാദി ആക്രമണങ്ങള്‍ സുരക്ഷാ മേഖലയില്‍ നടന്നു. തിരഞ്ഞെടുപ്പിന് മുമ്പാണ് പുല്‍വാമയിലും ഗഡ്ചിരോളിയിലും ആക്രമണം നടന്നത്. ഈ സമയത്ത് പ്രധാനമന്ത്രി സിനിമാ ചിത്രീകരണത്തിലായിരുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്.

തൊഴില്‍ എവിടെ

തൊഴില്‍ എവിടെ

മോദി സര്‍ക്കാര്‍ രണ്ട് കോടി തൊഴിലാണ് വാഗ്ദാനം ചെയ്തത്. തൊഴില്‍ എവിടെയാണ് ഉള്ളത്. വാഗ്ദാനം ചെയ്തത് നല്‍കിയില്ലെന്ന് മാത്രമല്ല, യുവാക്കളുടെ നാല് കോടി തൊഴിലുകള്‍ ഇല്ലാതാക്കുകയും ചെയ്തു. അവരുടെ ഭാവിയെ കുറിച്ച് മോദി ഓര്‍ക്കുന്നില്ല. ജിഎസ്ടിയും നോട്ടുനിരോധനവും യുവാക്കളെ തൊഴില്‍ രഹിതരാക്കിയിരിക്കുകയാണ്. സംഘടിത, അസംഘടിത, ചെറുകിട, ഇടത്തരം വ്യാപാരങ്ങള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഇതിനെല്ലാം മോദിക്ക് കണക്ക് പറയണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു.

<strong>സച്ചിന്‍ പൈലറ്റിന് അധ്യക്ഷ സ്ഥാനം നഷ്ടമാവും....കോണ്‍ഗ്രസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍!!</strong>സച്ചിന്‍ പൈലറ്റിന് അധ്യക്ഷ സ്ഥാനം നഷ്ടമാവും....കോണ്‍ഗ്രസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍!!

English summary
twitter wishes manmohan singh on his birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X