എയര്‍ഹോസ്റ്റസുമാര്‍ക്ക് വിമാനത്തില്‍ പീഡനം!! പ്രതി അറസ്റ്റില്‍, മദ്യപിച്ച് ബോധം പോയി!
ആകാശ് ഗുപ്തയാണ് അറസ്റ്റിലായത്
നാഗ്പൂര്‍: ജെറ്റ് എയര്‍വേയ്‌സില്‍ എയര്‍ഹോസ്റ്റസുമാരെ യാത്രക്കാരന്‍ ഉപദ്രവിച്ചു. വിമാനത്തില്‍ മദ്യപിച്ച് സഞ്ചരിച്ച 23കാരനായ വ്യാപാരി ഉപദ്രവിച്ചെന്ന് കാണിച്ച് ഇരുവരും പരാതി നല്‍കിയിട്ടുണ്ട്. 9എസ്24460 ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ 41ഇ നമ്പര്‍ സീറ്റില്‍ സഞ്ചരിച്ച ആകാശ് ഗുപ്ത എന്ന യുവാവിനെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. മുംബൈയില്‍ നിന്ന് നാഗ്പൂരിലേയ്ക്കുള്ള വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവം സിഐഎസ്എഫിനെ അറിയിച്ച ക്യാപ്റ്റന്‍ ഗോപാല്‍ സിംഗ് മന്‍മോഹന്‍ സിംഗ് മധ്യപ്രദേശ് സ്വദേശിയായ ആകാശ് ഗുപ്തയെ സിഐഎസ്എഫിന് കൈമാറി. തുടര്‍ന്ന് സോനഗോണ്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പിന്നീട് ഞായറാഴ്ച ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.

ഗോവയില്‍ അവധിക്കാലമാഘോഷിച്ച് മുംബൈയില്‍ നിന്ന് നാഗ്പൂരി മടങ്ങിവരും വഴിയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. അമിതമായി മദ്യപിച്ച് വിമാനത്തില്‍ കയറിയ ഗുപ്ത ഭക്ഷണം നല്‍കാനെത്തിയ എയര്‍ഹോസ്റ്റസുമാരുടെ കയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. എന്നാല്‍ ക്രൂ അംഗങ്ങളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞെങ്കിലും പിന്നീട് ക്യാപ്റ്റനെ വിവരമറിയിച്ച ശേഷമാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുന്നത്.












Click it and Unblock the Notifications