കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു, അപകടം പരിശീലനത്തിനിടെ

Google Oneindia Malayalam News

ബെംഗളൂരു: വ്യോമസേനയുടെ രണ്ട് സൂര്യകിരൺ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നു. എയറോ ഇന്ത്യ 2019 പ്രദർശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചതായാണ് സൂചന. രണ്ട് പേർ സുരക്ഷിതരാണ്.

രാവിലെ 11.50നായിരുന്നു അപകടം. യെലഹങ്ക വിമാനത്താവളത്തിൽ പരിശീലനപ്പറക്കൽ നടത്തുകയായിരുന്നു വിമാനങ്ങൾ. അപകടത്തിൽ ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്. യെലഹങ്കയിലെ ഐഎസ്ആർഒ ലേ ഔട്ടിലാണ് വിമാനങ്ങൾ തകർന്ന് വീണത്.

bengaluru

ഫെബ്രുവരി 20 മുതൽ 24 വരെയാണ് ഏയറോ ഇന്ത്യ 2019 നടക്കുന്നത്. സൂര്യകിരൺ എയറോബാറ്റിക് ടീമിന്റെ സാഹസികമായ അഭ്യാസപ്രകടനങ്ങളാണ് എയറോ ഇന്ത്യ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം കാണാൻ ആയിരക്കണക്കിനാളുകളാണ് എത്താറുള്ളത്.

1996 മുതലാണ് വ്യോമസോനയുടെ എയറോ ഷോ ബെംഗളൂരുവിൽ നടന്ന് വരുന്നത്. 2017 ഫെബ്രുവരിയിലാണ് അവസാനമായി അഭ്യാസ പ്രകടനം നടന്നത്.

English summary
Jets of Air Force Aerobatic Team Crash In Bengaluru, Pilot Reportedly Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X