ദിലലി;എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
ദില്ലി: ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. എട്ടു വയസ്സുകാരിയെ ബന്ധുവായ 13 കാരനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ദില്ലിയില റാണി ബാഗിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം നവംബര്‍ 22 വെള്ളിയാഴ്ചയാണ് പരാതിയുമായി പൊലീസിനെ സമീപിയ്ക്കുന്നത്.
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മേന്ദര്‍ (20), കുട്ടിയുടെ ബന്ധുവായ 13കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ കുട്ടി കുറ്റവാളിയെ ജുവ നൈല്‍ ഹോമിലേയ്ക്ക് അയച്ചു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു പ്രതിയും കുട്ടിയുടെ ബന്ധുവുമായി പതിമൂന്നുകാരന്‍. കഴിഞ്ഞ ഒരാഴ്ചയായി ബന്ധു തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് നവംബര്‍ 20 ബുധനാഴ്ച ആണ്‍കുട്ടി തന്റെ സുഹൃത്തായ ധരമേന്ദറിനെക്കൂടി പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുവകയും ഇക്കാര്യം പുറത്താരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രാത്രി തന്നെ പെണ്‍കുട്ടി പീഡന വിവരം കുടുംബാംഗങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കയച്ചു. ബലാത്സംഗത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന ദില്ലിയിലാണ് വീണ്ടും കൂട്ടബലാത്സംഗങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെടുന്നത്.












Click it and Unblock the Notifications