കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടര രൂപ കൊടുത്താല്‍ കയ്യില്‍ കിട്ടും 3 ലക്ഷം, ഇവിടെയല്ല അങ്ങ് മുംബൈയില്‍!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: രണ്ടര രൂപ കൊടുത്താല്‍ 3 ലക്ഷം രൂപ കിട്ടുമോ. ചിലപ്പോള്‍ കിട്ടിയേക്കും. പക്ഷേ ഈ രണ്ടര രൂപ വാങ്ങണമെങ്കില്‍ തീര്‍ച്ചയായും മൂന്ന് ലക്ഷം രൂപ കൊടുക്കേണ്ടി വരും. 1918 ലെ ഈ രണ്ടര രൂപ ഇന്ന് (നവംബര്‍ 2 ബുധനാഴ്ച) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ലേലത്തില്‍ വെക്കാന്‍ പോകുകയാണ്. രാത്രി ഏഴ് മണിക്ക്. മൂന്ന് ലക്ഷം രൂപയാണ് സംഘാടകര്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത ഈ നോട്ടിന് പ്രതീക്ഷിക്കുന്നത്.

2 രൂപ 9 അണയുടേതാണ് ഈ നോട്ട്. ഈ ഒരു നോട്ട് മാത്രമല്ല, മുഗള്‍ ഭരണകാലത്തുള്ള കറന്‍സി നോട്ടുകളും നാണയങ്ങളും ലേലത്തിന് എത്തും. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടോഡിവാല എന്ന സംഘമാണ് ലേലത്തിന് പിന്നില്‍. ഇവരുടെ നൂറാമത്തെ ലേലമാണ് ഇത്. രണ്ടര രൂപ എന്നും രണ്ട് രൂപ എട്ട് അണ എന്നും അറിയപ്പെടുന്ന ഈ നോട്ടാണ് ലേലത്തിലെ പ്രധാന ആകര്‍ഷണം. ചുരുങ്ങിയത് 3 ലക്ഷം രൂപയെങ്കിലും കിട്ടും ഈ ഒരു നോട്ടിന് എന്നാണ് സംഘാടകര്‍ കരുതുന്നത്.

money

ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ ഉണ്ടായിരുന്ന ഈ നോട്ടിന് ഡോളറിന് തുല്യമായ സ്ഥാനമാണത്രെ അക്കാലത്ത് ഉണ്ടായിരുന്നത്. എം എം എസ് ഗുബേയാണ് നോട്ടില്‍ ഒപ്പു വെച്ചിട്ടുള്ളത്. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ചിത്രവും നോട്ടില്‍ കാണാം. ഇത് കൂടാതെ 100- 141 എ ഡി കാലഘട്ടത്തെ റോമന്‍ നാണയങ്ങളും മധ്യകാലഘട്ടത്തിലെ നാണയങ്ങളും ബാഡ്ജുകളും മറ്റും ലേലത്തിന് എത്തും.

English summary
A two-rupee-eight-anna note could fetch 3 lakh Rupees in Auction in Mumabi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X