അധ്യാപകന്റെ മദര്‍നമേറ്റ് രണ്ടര വയസ്സുകാരന് കേള്‍വി ശക്തി നഷ്ടപ്പെട്ടു
ആഗ്ര: അധ്യാപകന്റെ മര്‍ദനമേറ്റ് രണ്ടര വയസ്സുകാരന്റെ കേള്‍വി ശക്തി നഷ്ടപ്പെടു. ആഗ്ര സ്വദേശി ശ്യാംവീറിന്റെ ഇളയ മകനായ രജതിനാണ് കേള്‍വി ശക്തി നഷ്ടപ്പെട്ടത്.
രജതിന്റെ സഹോദരങ്ങളായ രോഹിണി, രാധ എന്നിവര്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് സഹോദരങ്ങള്‍ കഴിക്കുന്ന ഭക്ഷണം വേണം എന്ന് ആവശ്യപ്പെട്ടതിനാണ് കുട്ടിയെ അധ്യാപകന്‍ മര്‍ദിച്ചത്.

കുട്ടിയുടെ മുഖത്ത് അടിച്ചതിനെ തുടര്‍ന്ന് ചെവിയില്‍ നിന്നും രക്തം വന്നിരുന്നു. വീട്ടില്‍ എത്തിയ കുട്ടിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു എന്നറിഞ്ഞത്.
അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയെ ഇയാള്‍ എതിര്‍ക്കുകയാണ് ചെയ്യ്തത്. സ്‌കൂള്‍ ഗ്രൗഡില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവു നായകള്‍ കടിക്കരുത് എന്ന് കരുതി ശാസിക്കുകയാണ് ചെയ്തതെന്നും, കുട്ടിയുടെ പിതാവ് മദ്യപിച്ച് കള്ളം പറയുകയാണെന്നും ഇയാള്‍ പറയുന്നു.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications