• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമ്മു കശ്മീരിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു, ഒരു മാസത്തിനിടെ രണ്ട് ആക്രമണങ്ങൾ!!

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള എച്ച്എംടി പ്രദേശത്ത് ചൊവ്വാഴ്ചയാണ് ഭീകരാക്രമണമുണ്ടാകുന്നത്. ആർമി പട്രോൾ ടീമിന്റെ ഭാഗമായിരുന്ന രണ്ട് സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഭീകരരാണ് സൈനികർക്ക് നേരെ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി വിന്യസിച്ച സൈനിക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.

ബിജെപി നേതാവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് സഹായം; പാര്‍ട്ടി വിട്ട് പ്രവര്‍ത്തകര്‍

ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ട്രക്കിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെയാണ് പുതിയ ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജമ്മു- ശ്രീനഗർ ദേശീയ പാതയ്ക്കടുത്തുള്ള നഗ്രോതയിലാണ് ആക്രമണമുണ്ടാകുന്നത്. നഗ്രോത ആക്രമണത്തിനിടെ രണ്ട് പോലീസുകാർക്കും പരിക്കേറ്റിരുന്നു. കശ്മീർ താഴ് വരയിൽ വലിയ ഭീകരാക്രമണത്തിനായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ഈ സൈനിക ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

നമ്മുടെ സുരക്ഷാ സേന വീണ്ടും ധീരതയും പ്രൊഫഷണലിസവും കാഴ്ചവെച്ചു. ജാഗ്രത പാലിച്ചതിന് ജമ്മു കശ്മീരിലെ ജനാധിപത്യത്തെ തകർക്കാനുള്ള അവരുടെ ഗൂഢാലോചനയെ അവർ പരാജയപ്പെടുത്തിയെന്നാണ് മോദി ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിൽ ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ശേഷം നടക്കാനിരിക്കുന്ന ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒരിടവേളയ്ക്ക് ശേഷം കശ്മീരിൽ ഭീകരാക്രമണം നടക്കുന്നത്. നവംബർ 28 നും ഡിസംബർ 19 നും എട്ട് ഘട്ടങ്ങളായി ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പ് നടത്തും, ഡിസംബർ 22നാണ് വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുന്നു. ഈ ആക്രമണങ്ങളിലൂടെ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനാണ് തീവ്രവാദികളുടെ ശ്രമമെന്നാണ് സർക്കാർ പറയുന്നത്.

നിവാര്‍ ചുഴലിക്കാറ്റ് വില്ലനായി; കൊവിഡിനെതിരെ മുന്നില്‍ നിന്നു പോരാടിയ യുവ ഡോക്ടര്‍ മരിച്ചു

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇയിൽ;കിരീടാവകാശിയുമായി നിർണായക കൂടിക്കാഴ്ച..പ്രതീക്ഷയോടെ പ്രവാസികൾ

ലാലു എന്‍ഡിഎ സര്‍ക്കാരിനെ മറിച്ചിടും, തന്നെ വിളിച്ചു, വെളിപ്പെടുത്തി മാഞ്ചി, ഓഫര്‍ മന്ത്രിസ്ഥാനം!!

ബിജെപി- സിപിഎം ധാരണ, കേന്ദ്ര ഏജൻസികളെ പിന്നോട്ട് വലിക്കാനുള്ള ശ്രമമുണ്ടെന്ന് മുല്ലപ്പള്ളി

എന്തിന് സമയവും വിഭവവും പാഴാക്കാണം; ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് വാദം വീണ്ടും ഉയര്‍ത്തി മോദി

യുഡിഎഫിൽ ഭിന്നതകളില്ല, വടകരയിലും കണ്ണൂരുമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കും: ചെന്നിത്തല

cmsvideo
  Central vista project is an unwanted expense | Oneindia Malayalam

  English summary
  Two army personnels killed in terror attack in Jammu Kashmir's HMT area
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X