കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് ഒന്നേ കാൽ കോടി; അന്വേഷണം ചെന്നെത്തിയത്....!!!

ഉടമയുടെ ചെക്ക് ലീഫ് മോഷ്ചിച്ചാണ് ഇവർ പണം കൈവശപ്പെടുത്തിയത്

  • By Deepa
Google Oneindia Malayalam News

ഗുഡ്ഗാവ്: വ്യാജ ഒപ്പ് ഇട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ രണ്ട് പേര്‍ അറസ്റ്റില്‍. 1.25 കോടി രൂപയാണ് മദന്‍ലാല്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയെ തുടര്‍ന്നാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Money

അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് മദന്‍ ലാല്‍ ഗുഡ്ഗാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ദില്ലി സ്വദേശികളായ മനീന്ദര്‍, സുഹൃത്ത് ഗുല്‍ഷന്‍ എന്നിവരാണ് അറസ്റ്റിലായത്. ഗുല്‍ഷന്‌റെ സുഹൃത്തിന്‌റെ അക്കൗണ്ടില്‍ തുക കണ്ടെത്തുകയും ചെയ്തു.

online

മദലന്‍ലാലിന്‌റെ ബാങ്ക് അക്കൗണ്ടിന്‌റെ ചെക്ക് മനീന്ദര്‍ മോഷ്ടിക്കുകയായിരുന്നു. ഇതില്‍ കള്ളഒപ്പിട്ടാണ് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചത്. പണം പിന്‍വലിക്കുമ്പോള്‍ ഫോണിലേക്ക് മെസേജ് വരാതിരിക്കാനായി സുഹൃത്തിന്‌റെ സഹായത്തോടെ സിം പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മാത്രമാണ് ഇത്രയും അധികം തുക നഷ്ടപ്പെട്ട കാര്യം മനീന്ദര്‍ അറിഞ്ഞത്.

ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English summary
Madan Lal in a police complaint filed on January 18 alleged that Rs 1.25 crore were taken out of his account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X