നടിയുടെ വീട്ടില്‍ കൊള്ള; രണ്ടുപേര്‍ പിടിയില്‍
മുംബൈ: ബോളിവുഡ് നടി ഭാഗ്യശ്രീയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊള്ളയടിച്ച ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ഭാഗ്യശ്രീയുടെ ഭര്‍ത്താവ് ഹിമാലയ് ദസാനിയുടെ അച്ഛനെയും അമ്മയെയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്.
25 ലക്ഷം രൂപയാണ് ഇവര്‍ മൂവരും ചേര്‍ന്ന് ഭാഗ്യശ്രീയുടെ വീട്ടില്‍ നിന്നും തട്ടിയെടുത്തത്. ഈ കേസിലെ പ്രതികളായ രാജന്‍, ചന്ദന്‍ എന്നിവരെയാണ് മുംബൈ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. എന്നാല്‍ മോഷണത്തിന്റെ സൂത്രധാരനായ രാം പ്രസാദ് എന്നയാളെ കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല.
തുടര്‍ച്ചയായി പേരുകള്‍ മാറ്റിയാണ് പ്രധാന പ്രതിയായ രാം പ്രസാദ് രക്ഷപ്പെട്ട് നടക്കുന്നത് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യമായി വീട്ടിലെത്തുമ്പോള്‍ ഇയാള്‍ നല്‍കിയ പേരാണ് രാം പ്രസാദ്. രാജു, റിതേഷ് എന്നീ പേരുകളും ഇയാള്‍ക്കുണ്ടത്രെ. ഇയാള്‍ ഇടക്കിചെ പേര് മാറ്റിപ്പറയുന്നതായി ഭര്‍ത്താവിന്റെ അമ്മയായ ശകുന്തള ദസാനി ഭാഗ്യശ്രീയോട് പറഞ്ഞിരുന്നത്രെ.

കഴിഞ്ഞ ജനുവരിയിലാണ് നടി ഭാഗ്യശ്രീയുടെ ഭര്‍ത്താവിന്റെ അമ്മയായ ശകുന്തള ദസനി (72), അച്ഛന്‍ പന്നാ ലാല്‍ ദസാനി (74) എന്നിവരെ ജോലിക്കാര്‍ ആക്രമിച്ച് പണം തട്ടിയത്. 25 ലക്ഷം രൂപയും മറ്റ് സാധനങ്ങളും തട്ടിയെടുത്ത ശേഷം ഇവര്‍ നടിയുടെ ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ വിഷം നല്‍കി ബോധം കെടുത്തുകയായിരുന്നു.
'മേനെ പ്യാര്‍ കിയാ' എന്ന സിനിമയില്‍ സല്‍മാന്‍ ഖാന്റെ നായികയെന്ന നിലയില്‍ തിളങ്ങിയ താരമാണ് ഭാഗ്യശ്രീ.












Click it and Unblock the Notifications