കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എയെ രക്ഷിക്കാന്‍ കൈക്കൂലി!! ഒരുകോടി... ക്ലീന്‍ചിറ്റ് നല്‍കും!! സിബിഐ ചമഞ്ഞ് തട്ടിപ്പ്!!

സിബിഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സംഗ് സെങ്കാര്‍ കുടുങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ നേതാക്കളെ വരെ വെട്ടിലാക്കാന്‍ മടിയില്ലാത്ത കള്ളന്‍മാര്‍ ഈ നാട്ടിലുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കുല്‍ദീപിന്റെ ഭാര്യക്കുണ്ടായ അനുഭവം. അതായത് ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നതിനായി ഒരു കോടി ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ ഇവരെ സമീപിച്ചിരുന്നു വെറുതെയല്ല സിബിഐ ഓഫീസറാണെന്ന് പറഞ്ഞാണ് ഇവര്‍ എംഎല്‍എയുടെ ഭാര്യയെ സമീപിച്ചത്.

ഇവര്‍ ഒരുവിധമാണ് ഈ തട്ടിപ്പുകള്‍ കണ്ടുപിടിച്ചതും ഇവരെ പോലീസിനെ കൊണ്ട് പിടിപ്പിച്ചതും. സിബിഐ പോലും ഇതുകേട്ട് ഞെട്ടിയിരിക്കുകയാണ്. കേസില്‍ കുല്‍ദീപിനെതിരെ തെളിവുണ്ടെന്നും അദ്ദേഹം സ്വന്തം വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും പിന്നീട് അദ്ദേഹത്തിന്റെ കൂട്ടാളികളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിബിഐ ഓഫീസര്‍മാര്‍

സിബിഐ ഓഫീസര്‍മാര്‍

കുല്‍ദീപിന്റെ ഭാര്യ സംഗീത അദ്ദേഹത്തെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നിയമസഹായം തേടാനൊരുങ്ങവേയാണ് രണ്ട് യുവാക്കള്‍ ഇവരെ സമീപിച്ചത്. തങ്ങള്‍ സിബിഐ ഓഫീസര്‍മാരാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ഗോസെയ്ന്‍ഗഞ്ചില്‍ നിന്നുള്ള ദ്വിവേദി, ദിയോറിയയില്‍ നിന്നുള്ള വിജയ് റാവത്ത് എന്നീ പേരുകളോടെയാണ് ഇവര്‍ എത്തിയത്. ഒരു കോടി രൂപ തന്നെ നിങ്ങളുടെ ഭര്‍ത്താവിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. സിബിഐ എംഎല്‍എയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമെന്നും ഇവര്‍ സംഗീതയോട് പറഞ്ഞിരുന്നു.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

തങ്ങള്‍ സിബിഐ ഓഫീസര്‍മാരാണെങ്കിലും അതോടൊപ്പം ബിജെപി നേതാക്കള്‍ കൂടിയാണെന്ന് ഇവര്‍ സംഗീതയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സംശയം തോന്നിയത്. സംഗീത ജില്ല പഞ്ചായത്ത് അംഗം കൂടിയായതിനാല്‍ ഇവര്‍ ഇക്കാര്യത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുകയും പോലീസിന് പരാതി നല്‍കുകയുമായിരുന്നു. അതേസമയം അറസ്റ്റിലായവര്‍ ലഖ്‌നൗ നിവാസികളാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് ബിജെപി നേതൃത്വുമായോ സിബിഐയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായോ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഫോണ്‍വിളികള്‍.....

ഫോണ്‍വിളികള്‍.....

കുല്‍ദീപ് അറസ്റ്റിലായ ശേഷം തനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നിരുന്നതായി സംഗീത പറയുന്നു. ഇത് ഇവര്‍ തട്ടിപ്പില്‍ വീഴുമോ എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു. ലഖ്‌നൗവിലെ ഇന്ദിരാനഗറിലുള്ള വീട്ടിലേക്കാണ് ഫോണ്‍കോളുകള്‍ ആദ്യം വന്നത്. വിളിച്ചയാല്‍ ബിജെപി നേതാവാണെന്നാണ് പരാജയപ്പെടുത്തിയത്. ഒരുകോടി രൂപ തന്നാല്‍ കുല്‍ദീപിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും പറഞ്ഞു. എന്നാല്‍ ഇത്രയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ 50 ലക്ഷമെങ്കിലും ഏര്‍പ്പാടാനായിരുന്നു അടുത്തതായി ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.

ലഖ്‌നൗവിലെ ഓഫീസ്

ലഖ്‌നൗവിലെ ഓഫീസ്

ഈ വിളികള്‍ക്ക് ശേഷം ഒരാള്‍ വീണ്ടും വിളിച്ചിരുന്നുവെന്ന് സംഗീത പറഞ്ഞു. ഇത്തവണ സിബിഐ ഓഫീസര്‍ രാജീവ് മിശ്രയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. ഇയാളും കുല്‍ദീപിനെ മോചിപ്പിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. മെയ് ഏഴിന് സിബിഐയുടെ ലഖ്‌നൗവിലുള്ള ഓഫീസില്‍ ഒരുകോടി രൂപയുമായി എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ ബന്ധുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവം ഗാസിപൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

നമ്പര്‍ ട്രാക്ക് ചെയ്തു

നമ്പര്‍ ട്രാക്ക് ചെയ്തു

ഇവരെ കുറിച്ച് പോലീസ് വിശദമായി പഠിച്ചതിന് ശേഷമാണ് അറസ്റ്റുണ്ടായത്. ഇവരുടെ നമ്പര്‍ ട്രാക്ക് ചെയ്താണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഇവരുടെ കൃത്യമായ പേര് കിട്ടാതെ തുടക്കത്തില്‍ പോലീസിനെ വലച്ചിരുന്നു. അതേസമയം ചോദ്യം ചെയ്യലില്‍ ദ്വിവേദി അവദ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദദാരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ മികച്ച മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥിയാണ്. ജോലിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന് ഇറങ്ങിയത്. കുല്‍ദീപിന്റെ കുടുംബത്തില്‍ ധാരാളം സ്വത്തുണ്ടാവുമെന്നും ഈ അവസരം ഉപയോഗിച്ച് പണം തട്ടിയെടുക്കാമെന്നാണ് കരുതിയതെന്നും ദ്വിവേദി മൊഴി നല്‍കിയിട്ടുണ്ട്.

ബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങുംബിജെപി എംഎല്‍എ കുടുങ്ങും!! പീഡനത്തിന് തെളിവുണ്ടെന്ന് സിബിഐ, കേസ് അട്ടിമറിച്ചു... എല്ലാവരും കുടുങ്ങും

ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു, മഹാരാഷ്ട്ര എടിഎസിന്റെ മുന്‍ തലവന്‍!! റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചുഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു, മഹാരാഷ്ട്ര എടിഎസിന്റെ മുന്‍ തലവന്‍!! റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ചു

English summary
Two arrested for seeking Rs 1 crore from Kuldeep Sengars wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X