കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കുപ്രചാരണം നടത്തിയ 2 പേർ അറസ്റ്റിൽ

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി പരാമര്‍ശിച്ച് ഓഡിയോ അപ്ലോഡ് ചെയ്ത രണ്ട് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസത്തില്‍ അപ്പോളോ ആശുപത്രിയിലെ ജീവനക്കാരന്റെ ശബ്ദത്തില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിക്കുന്ന തരത്തിലുള്ള ഓഡിയോയാണ് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടത്.

സ്വന്തം നിയന്ത്രണത്തിലൂടെയുള്ള വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂ
ടെയും ഓഡിയോ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് കുമാര്‍(26), മദസാമി(25) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എംസിഎ വിദ്യാര്‍ത്ഥിയായ സതീഷ് കുമാര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. മദസാമി വേലഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനകാരനാണ്.

 jayalalitha

അപ്പോളോ ആശുപത്രിയിലെ ജീവനക്കാരന്‍ എന്ന് തെറ്റുധരിപ്പിച്ചാണ് ഓഡിയോ ശബ്ദം പുറത്ത് വിട്ടത്. ഫേസ്ബുക്കില്‍ വൈറലായ ശബ്ദം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനോട് ചേര്‍ന്ന സന്ദേശങ്ങളും പുറത്ത് വിട്ടിരുന്നു.

എഐഡിഎംകെ ഐടി വിങ് സെക്രട്ടറി കെആര്‍ രാമചന്ദ്രന്‍ ചെന്നൈ സിറ്റി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ചയ്ക്ക് മുമ്പായി ഇവരെ കോടതിയില്‍ ഹാജരാക്കും.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ജയലളിതയുടെ മകള്‍ എന്ന് അവകാശപ്പെട്ടുക്കൊണ്ട് ഫ്രാന്‍സിലുള്ള തമിഴാച്ചി എന്ന സ്ത്രീ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കുപ്രചാരണങ്ങള്‍ നടത്തിയിരുന്നു, ഇവര്‍ക്കെതിരെ എഐഡിഎംകെ ഐടി സെക്രട്ടറിയുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്. ഇത് വരെ 43 കേസുകളാണ് പോലീസില്‍ രജിസ്റ്റ് ചെയ്യ്തിട്ടുള്ളത്.

English summary
The technician manages a website which uploaded an audio said to be the voice of an employee of the Apollo Hospital about CM's health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X