Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യൂസ് നല്‍കി മലയാളി പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ: ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയശേഷം മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിയായ റോഷന്‍, യുപി സ്വദേശിയായ അബു എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരും പെണ്‍കുട്ടിയുടെ അല്‍വാസികളാണ്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തശേഷമായിരുന്നു പോലീസ് അറസ്റ്റ്.

കഴിഞ്ഞമാസം 24ന് പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാല്‍ വാങ്ങാനായി പുറത്തിറങ്ങിയ പെണ്‍കുട്ടി വഴിയില്‍ വെച്ച് അയല്‍വാസികളെ കണ്ടുമുട്ടി. പിറന്നാള്‍ ദിനമായതുകൊണ്ട് മധുരം തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെവെച്ച് മയക്കുമരുന്നു ചേര്‍ത്ത ജ്യൂസ് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

rape

കടയില്‍ പോയി പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോഴാണ് രാത്രി പത്തുമണിയോടെ റോഡരുകില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഹോസ്പിറ്റലില്‍ വെച്ച് ബോധം തെളിഞ്ഞപ്പോള്‍ പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞു. എന്നാല്‍, ജ്യൂസ് കുടിച്ചതിന് ശേഷം എന്തു സംഭവിച്ചെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായതിനാലാണ് പ്രതികളെ പിടികൂടുന്നത് വൈകിയതെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടികളുടെ സഹപാഠികളെ നേരത്തെ വിളിച്ചു ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അറസ്റ്റിലായവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. സമീപ പ്രദേശത്തുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരെ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+