തമിഴ്നാട്ടില്‍ സഹോദരങ്ങളെ കഴുത്തറുത്ത് കൊന്നു
ചിദംബരം: സഹോദരങ്ങളെ ഗുണ്ടാ സംഘം കഴുത്തറുത്ത് കൊന്നു. തമിഴ്നാട്ടിലെ ചിദംബരത്തിനടുത്താണ് സംഭവം. സെപ്റ്റംബര്‍ 3 ബുധനാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ആംബുലന്‍സ് കുമാര്‍, രാജേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് പേരും പ്രദേശത്തെ ഗുണ്ടാ നേതാക്കളാണെന്നാണ് പോലീസ് പറയുന്നത്.

വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് കുമാറിനേയും രാജേഷിനേയും 20 അഗം സംഘം ആക്രമിച്ചത് . അരിവാളുകൊണ്ട് കഴുത്തറുത്താണ് കൊന്നത്. കൂടെയുണ്ടായിരുന്ന ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ഇവരെ അടുത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
കുമാറിന്റേയും രാജേഷിന്റെ വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കായാണ് ബന്ധുക്കളെല്ലാം എത്തിയിരുന്നത്. ആയുധങ്ങളുമായെത്തിയ സംഘം ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിന് ശേഷം രാജേഷിനേയും കുമാറിനേയും വധിച്ചു. പിന്നീടാണ് കുമാറിന്റേയും രാജേഷിന്റെയും തലയറുത്തെടുത്ത് അടുത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു .
ആക്രമണം നടത്തിയവരെ തിരിച്ചറിയാനായിട്ടില്ല. പുലര്‍ച്ചെയാണ് കൊല നടത്തിയത് . ബൈക്കിലെത്തിയ അക്രമി സംഘം മുഖം മറച്ചിരുന്നതായും പോലീസ് പറയുന്നു .
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications