മാവോവാദി ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ കങ്കാര്‍ ജില്ലയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു.
കങ്കാര്‍ ജില്ലയില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. രണ്ടാം തവണയാണ് ഇവിടെ ആക്രമണം നടക്കുന്നത്. ബിച്ച ഗ്രാമത്തില്‍ ബിഎസ്എഫും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് നടക്കുന്നത്.

വിജയകുമാര്‍, മുകേഷ് എന്നീ ജവാന്മാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ മാസം അവസാനത്തിലുണ്ടായ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.
ജവാന്മാര്‍ കങ്കാര്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടക്കുന്നത്. ആയുധങ്ങള്‍ കയ്യില്‍ ഇല്ലാത്തപ്പോഴാണ് ജവാന്മാര്‍ ആക്രമണത്തിന് ഇരയാകുന്നത്.












Click it and Unblock the Notifications