സിനിമാ തീയേറ്ററില്‍ യുവതികള്‍ക്ക് പീഡനം; ജവാന്മാര്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍
സംഭവത്തില്‍ ബിഎസ്എഫ് ജവാന്‍ സുമിത്, അമിത് എന്നിവരും ഫയല്‍വാനായ നീരജും അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു.
ദില്ലി: സിനിമാ തീയേറ്ററില്‍വെച്ച് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഎസ്എഫ് ജവാന്മാര്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാണയിലെ രോഹ്തക്കിലെ ഒരു സിനിമാ തീയേറ്ററില്‍ വെച്ചായിരുന്നു സംഭവം. ഭാര്യയെയും സഹോദരിയേയും പീഡിപ്പിച്ചെന്നുകാട്ടി അഭിഭാഷകനാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ബിഎസ്എഫ് ജവാന്‍ സുമിത്, അമിത് എന്നിവരും ഫയല്‍വാനായ നീരജും അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു. തീയേറ്ററില്‍ വെച്ച് യുവാവ് ഷര്‍ട്ട് അഴിക്കുകയും തന്റെ ഭാര്യയുടെയും സഹോദരിയുടെയും നേരെ തുറിച്ചു നോക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ പീഡിപ്പിക്കാന്‍ ശ്രമിക്കകയും അസഭ്യം പറയുകയുമായിരുന്നെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ തെറ്റായ വിലാസമാണ് നല്‍കിയതെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അശ്വിനി കുമാര്‍ പറഞ്ഞു. എന്നാല്‍, വ്യക്തമായി ചോദ്യം ചെയ്തതോടെ ഇവര്‍ ഐഡന്റിറ്റി വെളിപ്പെടുത്തുകയായിരുന്നു. ബിഎസ്എഫ് ജവാന്മാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കേസില്‍ കുടുങ്ങിയത്. അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടാല്‍ ഇവര്‍ സൈനിക കോര്‍ട്ടിന്റെ നടപടിയും നേരിടേണ്ടിവന്നേക്കും.












Click it and Unblock the Notifications