കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെഹ്ലോട്ട് മാജിക്; പൈലറ്റിനെ ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്, ബിടിപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാണിന്ന്. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് വിമതസ്വരം ഉയര്‍ത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ദില്ലിയിലേക്ക് പുറപ്പെട്ട പൈലറ്റും സഹ എംഎല്‍എമാരും ഹരിയാനയിലേക്ക് പോയി. ഇപ്പോള്‍ കര്‍ണാടകത്തില്‍ ബിജെപി നിയന്ത്രണത്തിലുള്ള റിസോര്‍ട്ടിലേക്ക് മാറുമെന്നാണ് വിവരം.

എന്നാല്‍ രാജസ്ഥാനില്‍ കാര്യങ്ങള്‍ മറിച്ചാണ്. ഇവിടെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് പിന്തുണ വര്‍ധിച്ചു. ബിടിപി പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ അശോക് ഗെഹ്ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രാദേശിക പാര്‍ട്ടി

പ്രാദേശിക പാര്‍ട്ടി

രാജസ്ഥാനിലെ പ്രാദേശിക പാര്‍ട്ടിയാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി). രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇവര്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനൊപ്പമായിരുന്നു. എന്നാല്‍ വിവാദത്തിന്റെ തുടക്കത്തില്‍ ഇവര്‍ പിന്തുണ പിന്‍വലിച്ചു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

കാര്യങ്ങള്‍ മാറിമറിഞ്ഞു

കാര്യങ്ങള്‍ മാറിമറിഞ്ഞു

ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിടിപി എംഎല്‍എമാര്‍ വ്യക്തമാക്കി. ബിടിപി നേതാക്കളുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം ഗെഹ്ലോട്ട് ട്വിറ്റര്‍ വഴി അറിയിച്ചു.

മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബിടിപി എംഎല്‍എമാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ കത്ത് ഗെഹ്ലോട്ട് ട്വിറ്റര്‍ വഴി പരസ്യപ്പെടുത്തി. നേരത്തെ ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നവര്‍ നിലപാട് മാറ്റി എന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസമാണ്.

വീഡിയോ പുറത്തുവിട്ടിരുന്നു

വീഡിയോ പുറത്തുവിട്ടിരുന്നു

സച്ചിന്‍ പൈലറ്റ് വിമത ഭീഷണി ഉയര്‍ത്തിയ വേളയില്‍ ബിടിപി എംഎല്‍എമാര്‍ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ആഡംബര ഹോട്ടലില്‍ തങ്ങളെയും തടഞ്ഞുവെക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വീഡിയോയില്‍ ഇരുവരും പറഞ്ഞത്.

30 എംഎല്‍എമാരുണ്ട് എന്ന് പൈലറ്റ്

30 എംഎല്‍എമാരുണ്ട് എന്ന് പൈലറ്റ്

പൈലറ്റ് ക്യാംപ് വിമതര സ്വരം ഉയര്‍ത്തിയതിന് പിന്നാലെ സഖ്യകക്ഷി കൂടി പിന്തുണ പിന്‍വലിച്ചത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. തനിക്കൊപ്പം 30 എംഎല്‍എമാരുണ്ട് എന്ന് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടതിന് പിന്നാലെ ബിടിപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

ഗെഹ്ലോട്ടിനൊപ്പം 109 എംഎല്‍എമാര്‍

ഗെഹ്ലോട്ടിനൊപ്പം 109 എംഎല്‍എമാര്‍

200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. 101 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. 109 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് അശോക് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നത്. ബിടിപി എംഎല്‍എമാര്‍ പിന്തുണ വീണ്ടും പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ആശ്വാസമായി.

ഗെഹ്ലോട്ട് രാജ്ഭവനിലെത്തി

ഗെഹ്ലോട്ട് രാജ്ഭവനിലെത്തി

ബിടിപി എംഎല്‍എമാരുടെ പിന്തുണ ഉറപ്പായതോടെ അശോക് ഗെഹ്ലോട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. 102 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കാണിച്ച് അദ്ദേഹം നിവേദനം സമര്‍പ്പിച്ചു. ബിടിപിയുടെ രാജ്കുമാര്‍ റാവത്ത്, രാം പ്രസാദ് എന്നീ എംഎല്‍എമാരാണ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.

ഫിറോസ് കുന്നംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; വര്‍ഷ കേസില്‍ ഹവാല പണം കണ്ടെത്തിയില്ലഫിറോസ് കുന്നംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; വര്‍ഷ കേസില്‍ ഹവാല പണം കണ്ടെത്തിയില്ല

ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...

English summary
Two BTP MLAs declared support to Ashok Gehlot government in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X