കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

  • By Neethu
Google Oneindia Malayalam News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ പാലു കുടിച്ചതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. മൂന്നു വയസുള്ള പെണ്‍കുട്ടിയും ഒരു വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒരേ കുടുംബത്തിലെ 5 കുട്ടികള്‍ക്കാണ് പാല്‍ കുടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഞായറാഴ്ച അടുത്തുള്ള പാല്‍ കടയില്‍ നിന്നും പാല്‍ വാങ്ങി ഉപയോഗിച്ചതിനു ശേഷം കുട്ടികള്‍ ഛര്‍ദിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായി.

milk

ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റു കുട്ടികളെ അടുത്തുള്ളആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് ഡോക്ടര്‍മ്മാര്‍ പറയുന്നത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലിന്റെ സാമ്പിളുകള്‍ പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ കുട്ടികളുടെ മരണകാരണം വ്യക്തമാകൂ.

English summary
two children die after consuming milk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X